തിരുവനന്തപുരം: ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി പൊതുവിദ്യാഭ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണവും ഫീസ് സൗജന്യവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണിത്. സർക്കുലറിന്റെ കോപ്പി എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും അയച്ചിട്ടുണ്ട്.
മലപ്പുറം കക്കാട് ജി.എം.യു.പി സ്കൂൾ വിദ്യാർഥിനി ഫാത്തിമ സനയ്യയാണ് നവകേരള സദസ്സിൽ ഇതുസംബന്ധിച്ച് അപേക്ഷ നൽകിയത്. സ്കൂൾ ബസ് ഫീസ് നിർണയം സ്കൂളുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും ശാരീരിക വൈകല്യമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മാനുഷിക പരിഗണനയുടെ പേരിൽ ഫീസിളവ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.