പാരിപ്പള്ളി (കൊല്ലം): കല്ലുവാതുക്കൽ ഊഴായിക്കോട് നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. അനന്തു എന്നാണ് ഇയാളുടെ പേരെന്ന് രേഷ്മ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സൈബർ സെല്ലിെൻറ സഹായത്തോടെ ഈ പേരിലുള്ള ഇരുന്നൂറോളം പേരുടെ ഫേസ്ബുക്ക് ഐ.ഡി പൊലീസ് ശേഖരിച്ചു.
ഇവ വിശദമായി പരിശോധിച്ചശേഷം നാലുപേരുടെ ഐ.ഡിയാണ് അവസാനമായി പരിശോധിക്കുന്നത്. ഇവരെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതിന് അന്വേഷണസംഘം നിരീക്ഷണം നടത്തിവരികയാണ്. ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഇവരിലൊരാളാകും രേഷ്മയുടെ ഒളിഞ്ഞിരിക്കുന്ന കാമുകനെന്നാണ് പൊലീസ് കരുതുന്നത്.
ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഫേസ്ബുക്കിെൻറ സഹായം തേടിയിട്ടുണ്ട്. രേഷ്മക്ക് ആറിലധികം ഐ.ഡികൾ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഓരോ ഐ.ഡിയും ഏതാനും മാസം ഉപയോഗിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു ചെയ്തുവന്നത്.
രേഷ്മയുടെ ഭർത്താവ് വിഷ്ണു, വിഷ്ണുവിെൻറ സഹോദരനും ആത്മഹത്യ ചെയ്ത ആര്യയുടെ ഭർത്താവുമായ രഞ്ജിത്ത് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. കോവിഡ് പോസിറ്റീവായ പ്രതിയെ അട്ടക്കുളങ്ങര വനിത ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
ജനുവരി അഞ്ചിനാണ് കല്ലുവാതുക്കൽ ഊഴായ്ക്കോട് കരിയിലകൊണ്ട് മൂടിയ നിലയിൽ നവജാത ശിശുവിനെ കണ്ടത്തിയത്. പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന് മൂന്നരകിലോ ഭാരം ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനോടൊപ്പം പോകാനായി ശിശുവിനെ ഉപേക്ഷിച്ചു എന്നാണ് രേഷ്മയുടെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.