ആരാധനാലയങ്ങൾക്ക്​ നിയന്ത്രണം നീങ്ങിയില്ല പ്രതിഷേധിച്ച്​ മുസ്​ലിം സംഘടനകൾ​

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ത്ത​ത്​ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന്​ -മു​ഹ​മ്മ​ദ്​ ജി​ഫ്​​രി മു​ത്ത​ു​ക്കോ​യ ത​ങ്ങ​ൾ

ലോ​ക്​​ഡൗ​ണി​ൽ പ​ല കാ​ര്യ​ങ്ങ​ൾ​ക്കും ഇ​ള​വ്​ ന​ൽ​കി​യി​ട്ടും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ത്ത​ത്​ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന്​ സ​മ​സ്​​ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ജി​ഫ്​​രി മു​ത്ത​ു​ക്കോ​യ ത​ങ്ങ​ൾ പ​റ​ഞ്ഞു. സ​മ​സ്​​ത​യും വി​വി​ധ മു​സ്​​ലിം സം​ഘ​ട​ന നേ​താ​ളും കൂ​ട്ട​മാ​യി ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടും അ​വ​ഗ​ണി​ച്ച​ത്​ ഖേ​ദ​ക​ര​മാ​ണ്. സ​ർ​ക്കാ​ർ എ​ത്ര​യും വേ​ഗം വി​ഷ​യ​ത്തി​‍െൻറ ഗൗ​ര​വം മ​ന​സ്സി​ലാ​ക്കി ഇ​ട​പെ​ട​ണം

മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​- എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്​

ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക്​ ബാ​ധ​ക​മാ​ക്കാ​തി​രു​ന്ന​ത്​ വി​വേ​ച​ന​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്​. ഒ​രു വ​ർ​ഷ​മാ​യി കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചത്. ഇ​തേ​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്​ മു​ഖ്യ​മ​​ന്ത്രി​യോ​ട്​ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​വ​ഗ​ണി​ച്ച​ത്​ ശ​രി​യാ​യി​ല്ല. സ​ർ​ക്കാ​ർ തീ​രു​മാ​നം തി​രു​ത്തു​മെ​ന്നാണ്​ പ്ര​തീ​ക്ഷ.

ഇളവുകൾ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും​ അ​നു​വ​ദി​ക്ക​ണം-ഡോ. ​അ​ബ്​​ദു​ൽ ഹ​ക്കീം അ​സ്​​ഹ​രി

ഇ​ൻ​ഡോ​ർ പ​രി​പാ​ടി​ക​ളൊ​ന്നും അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​കാം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം തു​ട​രു​ന്ന​തെ​ന്നും ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന മു​റ​ക്ക്​ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും​ അ​നു​വ​ദി​ക്ക​ണ​മെ​ന്നും എ​സ്.​വൈ.​എ​സ്​ ജ​ന. സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ൽ ഹ​ക്കീം അ​സ്​​ഹ​രി. ഈ ​നി​ല​പാ​ട്​ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​ിരുന്നു. അ​തേ​സ​മ​യം, ആ​രാ​ധ​ന വി​ഷ​യ​ത്തെ രാ​ഷ്​​​​ട്രീ​യ വി​ഷ​യ​മാ​ക്കരു​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ത്ത​ത്​ ഖേ​ദ​ക​ര​മാ​ണെ​ന്ന്-ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ

പ​ല കാ​ര്യ​ങ്ങ​ൾ​ക്കും ഇ​ള​വ്​ ന​ൽ​കി​യി​ട്ടും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ത്ത​ത്​ ഖേ​ദ​ക​ര​മാ​ണെ​ന്ന്​ കെ.​എ​ൻ.​എം വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ. വി​വി​ധ മു​സ്​​ലിം സം​ഘ​ട​ന നേ​താ​ക്ക​ൾ കൂ​ട്ടാ​യി ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടും അ​വ​ഗ​ണി​ച്ച​ത്​ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഇ​തു​ സം​ഘ​ട​ന​ക​ളോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ്​. വി​ഷ​യ​ത്തി​‍െൻറ ഗൗ​ര​വം മ​ന​സ്സി​ലാ​ക്കി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​ം.

മു​ഖ്യ​മ​ന്ത്രി ആ​രാ​ധ​ന സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന്​-ടി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ബാ​ഖ​വി

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക്​ ഇ​ള​വ്​ അ​നു​വ​ദി​ക്കാ​ത്തത്​ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന​ും ലോ​ക്​​ഡൗ​ൺ മ​റ​വി​ൽ മു​ഖ്യ​മ​ന്ത്രി ആ​രാ​ധ​ന സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഓ​ൾ ഇ​ന്ത്യ ഇ​മാം​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ടി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ബാ​ഖ​വി പ​റ​ഞ്ഞു.

ഇ​ള​വ്​ അ​നു​വ​ദി​ക്കാ​ത്തത്​ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്​-വി​സ്​​ഡം ഇ​സ്​​ലാ​മി​ക്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ

ഇ​ള​വ്​ അ​നു​വ​ദി​ക്കാ​ത്തത്​ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്​ വി​സ്​​ഡം ഇ​സ്​​ലാ​മി​ക്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ അറിയിച്ചു.  ജ​ന. സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്​​റ​ഫ്, ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ കെ.​എം. മു​ഹ​മ്മ​ദ്​ അ​ബു​ൽ ബു​ഷ്​​റ മൗ​ല​വി, ജം​ഇ​യ്യ​തു​ൽ ഉ​ല​മാ ഹി​ന്ദ്​ കേ​ര​ള ജ​ന. സെ​ക്ര​ട്ട​റി വി.​എ​ച്ച്. അ​ലി​യാ​ർ ഖാ​സി​മി എ​ന്നി​വ​രും സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വദിക്ക​ണ​മെ​ന്ന്​​- കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത്​ സം​സ്ഥാ​ന സെ​ക്ര​​ട്ടേ​റി​യ​റ്റ്​

നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വദിക്ക​ണ​മെ​ന്ന്​​ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത്​ സം​സ്ഥാ​ന സെ​ക്ര​​ട്ടേ​റി​യ​റ്റ്​ ആ​വ​ശ്യ​പ്പെ​ട്ടു. ജു​മു​അ​ക്ക്​ 40 പേ​രെ​യെ​ങ്കി​ലും പ​​ങ്കെ​ടു​പ്പി​ക്കാ​ൻ അ​നു​വദിക്കണം. പ്ര​സി​ഡ​ൻ​റ്​ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്​ -കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത്​ ഫെ​ഡ​റേ​ഷ​ൻ ​

ആ​രാ​ധ​നാ​യ​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ത്ത​ത്​ അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്​ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത്​ ഫെ​ഡ​റേ​ഷ​ൻ ​പ്ര​സി​ഡ​ൻ​റ്​ ക​ട​യ്​​ക്ക​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ മൗ​ല​വിയും കെ.എൻ.എം മർക്കസുദ്ദഅവ ജന സെക്രട്ടറി സി.പി ഉമ്മർ സുല്ലമിയും അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

Tags:    
News Summary - Restrictions on places of worship were not removed Muslim organizations protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.