ന്യൂഡൽഹി: മെട്രോമാൻ ഇ. ശ്രീധരൻറെ ബി.ജെ.പി പ്രേവശനം തട്ടിപ്പാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. ബി.ജെ.പിക്ക് ചെയ്ത് ജനങ്ങൾ വോട്ട് പാഴാക്കില്ല. ബി.ജെ.പി സംസ്ഥാനത്ത് നാമമാത്രമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള വ്യക്തിയാണ് താരിഖ് അൻവർ.
ഇ. ശ്രീധരൻ മികച്ച സാേങ്കതിക വിദഗ്ധനാണ്. എന്നാൽ പൊതുജനങ്ങൾക്കിടയിൽ അദ്ദേഹം സ്വീകാര്യനല്ല. അതിനാൽ തന്നെ ശ്രീധരന്‍റെ ബി.ജെ.പി പ്രവേശനം രാഷ്ട്രീയമായി മാറ്റം കൊണ്ടുവരില്ലെന്നും വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർഥിയുടെ പേര് ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രം കോൺഗ്രസിനില്ല. വോട്ടെടുപ്പിന് ശേഷം സമവായ ചർച്ചയിലൂടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരും. തെരഞ്ഞെടുപ്പിലെ പ്രധാനവിഷയം എൽ.ഡി.എഫ് സർക്കാറിന്‍റെ കഴിഞ്ഞ അഞ്ചുവർഷത്തെ അഴിമതിയും കെടുകാര്യസ്ഥതയുമാകും. ആഴക്കടൽ മത്സ്യബന്ധന വിവാദവും കോവിഡ് 19 കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതും എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ജനപ്രിയനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ അത് മനസിലാകും. 20ൽ 19 സീറ്റും കോൺഗ്രസിന് േനടാനായി. കേരളത്തിൽ പ്രചരണം ശക്തമാക്കിയാൽ വലിയ നേട്ടം െകായ്യാൻ കോൺഗ്രസിന് സാധിക്കുമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.