കോഴിക്കോട്: മനോനില െതറ്റിയവർക്ക് സംരക്ഷണ കേന്ദ്രമൊരുക്കാൻ റിട്ട. അധ്യാപക ദമ്പതികൾ ഒരേക്കർ ഭൂമിയും ഇരുനിലവീടും സൗജന്യമായി വിട്ടുകൊടുത്തത് വർഷത്തോളമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നു. മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന വസ്തുവാണ് വിട്ടുനൽകിയിട്ടും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം ഏറ്റെടുക്കാനാവാത്തത്.
വെസ്റ്റ്ഹിൽ ടെക്നിക്കൽ സ്കൂളിലെ റിട്ട. അധ്യാപകൻ എരഞ്ഞിപ്പാലം സരോജ് വിഹാറിൽ എൻ. കമലാസനൻ, ഭാര്യ ചാലപ്പുറം ഗണപത് ഗേൾസ് സ്കൂൾ റിട്ട. എച്ച്.എം സി.കെ. സരോജിനി എന്നിവരാണ് തങ്ങളുടെ െകാല്ലം ജില്ലയിലെ വെളിയം കായിലക്ക് സമീപത്തെ റോഡരികിലെ ഭൂമിയും പത്തുപേർക്ക് താമസിക്കാവുന്ന വലിയ വീടും വീട്ടുപകരണങ്ങളും മാനോനില തെറ്റിയവരുടെ പുനരധിവാസകേന്ദ്രം തുടങ്ങാനായി സർക്കാറിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. മകളുടെ ഇത്തരത്തിലുള്ള വൈകല്യമടക്കം മുൻനിർത്തിയായിരുന്നു തീരുമാനം. 2016 നവംബർ എട്ടിന് തങ്ങളുടെ താൽപര്യം ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
അദ്ദേഹം ഇക്കാര്യത്തിൽ ഉടൻ നടപടി കൈക്കൊള്ളാൻ സർക്കാർ സെക്രട്ടറിയോട് നിർേദശിച്ചു. സെക്രട്ടറി ഭൂമി ഉടൻ ഏറ്റെടുക്കാൻ സാമൂഹികനീതിവകുപ്പ് ഡയറക്ടറോട് നിർേദശിക്കുകയും ഡയറക്ടറുടെ ഒാഫിസിൽ നിന്ന് നാല് ടീമായി ഉേദ്യാഗസ്ഥർ വീടും സ്ഥലവും പരിശോധിക്കുകയും ചെയ്തു. എത്രയും വേഗം പുനരധിവാസകേന്ദ്രം തുടങ്ങാൻ തീരുമാനിച്ച് സർക്കാറിലേക്ക് എഴുതുകയും ചെയ്തു. പിന്നീട് 2017 െഫബ്രുവരി ഏഴിന് സ്ഥലവും വീടും ഏറ്റെടുത്ത് നൽകാൻ കൊല്ലം ജില്ല കലക്ടർക്ക് കത്ത് നൽകുകയും ചെയ്തു. തുടർന്ന് െകാട്ടാരക്കര അഡീഷനൽ തഹസിൽദാറുടെ നിർദേശപ്രകാരം ഭൂമി സംബന്ധമായ മുഴുവൻ അവകാശങ്ങളും വിട്ടുകൊടുത്ത് കമലാസനൻ ലാൻഡ് റീലിങ്ക്വിഷ്മെൻറ് ഫോറത്തിൽ ഒപ്പിട്ട് വെളിയം വില്ലേജ് ഒാഫിസറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഏപ്രിൽ പത്തിന് കൊല്ലം ആർ.ഡി.ഒക്ക് നേരിട്ട് നൽകുകയും ചെയ്തു. എന്നാൽ, ആർ.ഡി.ഒ ഒാഫിസിെല ചില ഉദ്യോഗസ്ഥർ ഇടപെട്ട് ഫയൽ പൂഴ്ത്തുകയാണുണ്ടായെതന്നാണ് കമലാസനൻ പറയുന്നത്. ആർ.ഡി.ഒ ഒാഫിസ് നിയമതടസ്സം ഉണ്ടെന്ന് കാട്ടി പത്തുമാസത്തിനുശേഷം ഫയൽ മടക്കിയയച്ചിരിക്കയാണിപ്പോൾ.
മൂന്ന് കോടിയോളം രൂപയുടെ വസ്തു തീർത്തും സൗജന്യമായി വിട്ടുനൽകാൻ സന്നദ്ധത കാണിക്കുകയും ഇതിന് സർക്കാറിനെ സമീപിക്കുകയും ചെയ്ത ഉടമയെ ഇതുസംബന്ധിച്ച നിയമതടസ്സം എന്താണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല എന്നതാണ് വിചിത്രമായ കാര്യം. വ്യവസ്ഥകൾക്ക് വിധേയമായി എന്ന് േഫാറത്തിൽ എഴുതിയതാണ് തടസ്സമെങ്കിൽ ആ ഭാഗം ഒഴിവാക്കി ഫോറം പുതുക്കി നൽകാൻ വെര തയാറാണെന്നാണ് 77 കാരനായ കമലാസനൻ പറയുന്നത്. ഇതുസംബന്ധിച്ചുള്ള അറിയിപ്പുപോലും നൽകാത്തത് ഏറെ വേദനാജനകമാണ്.
മരണപ്പെടും മുമ്പ് തെൻറ ഭൂമിയിൽ മനോനില തെറ്റിയവർക്കുള്ള സംരക്ഷണകേന്ദ്രം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും പ്രായമായതിനാൽ തനിക്ക് സ്വന്തമായി ഇത്തരമൊരു സ്ഥാപനം ഉണ്ടാക്കി നടത്തിക്കൊണ്ടുപോവാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.