കരാട്ടെ പ്രതിഭ രേവതി എസ്. നായർക്കുള്ള ‘ഡ’ അക്ഷരവീടിെൻറ സമർപ്പണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു. ജില്ല ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി പ്രസന്നകുമാർ, രേവതി എസ്. നായരുടെ ഭർത്താവ് എച്ച്​. അഭിജിത്ത്​, മാധ്യമം എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ വയലാർ ഗോപകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ആർ. സതീഷ് കുമാർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ, രേവതിയുടെ പരിശീലകൻ െസൻസായ് ചന്ദ്രൻ, കെ.യു. ജനീഷ് കുമാർ എം.എൽ.എ, മാധ്യമം ജില്ല രക്ഷാധികാരി എം.എം. ഷാജി ആലപ്ര, ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു, മാധ്യമം ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആർ.ബി. രാജീവ്കുമാർ, മാധ്യമം റീജനൽ മാനേജർ വി.എസ്. സലീം എന്നിവർ സമീപം

പെൺകരുത്തി​െൻറ ​പ്രതീകം രേവതി എസ്​. നായർക്ക്​ 'ഡ' അക്ഷരവീട്​ സമർപ്പിച്ചു

പ​ത്ത​നം​തി​ട്ട: ക​രാ​ട്ടെ​യി​ലൂ​ടെ പെ​ൺ​ക​രു​ത്തി​െൻറ പ്ര​തീ​ക​മാ​യി മാ​റി​യ രേ​വ​തി എ​സ്. നാ​യ​ർ​ക്ക് 'ഡ' ​അ​ക്ഷ​ര​വീ​ട് സ​മ​ർ​പ്പി​ച്ചു. ശ​നി​യാ​ഴ്ച രേ​വ​തി​യു​ടെ ഇ​ള​മ​ണ്ണൂ​രി​ലെ അ​ക്ഷ​ര​വീ​ട്​ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. വ​ലി​യ ന​ന്മ​യാ​ണ്​ അ​ക്ഷ​ര​വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണ​ത്തി​ലൂ​ടെ അ​തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന്​ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക്​ വീ​ട് ല​ഭി​ക്കുേ​മ്പാ​ൾ അ​ത് സ്വ​ർ​ഗം കി​ട്ടി​യ അ​നു​ഭൂ​തി​യാ​ണ്​ പ​ക​രു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'മാ​ധ്യ​മം' എ​ഡി​റ്റോ​റി​യ​ൽ റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വ​യ​ലാ​ർ ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്​​ത്രീ ശാ​ക്തീ​ക​ര​ണ​ത്തി​ന്​ മു​ൻ​കൈ​യെ​ടു​ക്കു​ന്ന ഭാ​വി​യു​ടെ വാ​ഗ്​​ദാ​ന​മാ​യ രേ​വ​തി എ​സ്. നാ​യ​ർ​ക്ക്​ വീ​ട്​ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മാ​ണു​ള്ള​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ, 'അ​മ്മ' ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു എ​ന്നി​വ​ർ സ്​​നേ​ഹാ​ദ​ര പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തി​യ​കാ​ല​ത്ത് പൊ​തു​സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന വ​ലി​യ സ​ന്ദേ​ശ​മാ​ണ് അ​ക്ഷ​ര​വീ​ടെ​ന്ന് കെ.​യു. ജ​നീ​ഷ്കു​മാ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക് സ​മൂ​ഹ​ത്തി​ന് സ​ന്ദേ​ശം ന​ൽ​കു​ന്ന ത​ര​ത്തി​ൽ വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്നേ​ഹ​ത്തിെൻറ സൗ​ധ​ങ്ങ​ളാ​ണ് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തെ​ന്ന് 'അ​മ്മ' ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു. അ​ർ​ഹി​ക്കു​ന്ന ആ​ളു​ക​ളി​ലേ​ക്ക് ഇ​ത് എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​എ​സ്. സ​ലീം സ്വാ​ഗ​തം പ​റ​ഞ്ഞു. മാ​ധ്യ​മ​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ 'അ​മ്മ'​യും യൂ​നി​മ​ണി​യും എ​ൻ.​എം.​സി ഗ്രൂ​പ്പും സം​യു​ക്ത​മാ​യാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്നു​ത്. സ​മൂ​ഹ​ത്തി​െൻറ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​ക​ൾ​ക്ക് ആ​ദ​ര​വാ​യാ​ണ് അ​ക്ഷ​ര​വീ​ടു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​ത്. ഇ​ള​മ​ണ്ണൂ​ർ പി.​എ​ച്ച്.​സി​ക്ക് സ​മീ​പ​മാ​ണ് രേ​വ​തി​ക്ക്​ അ​ക്ഷ​ര​വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. കെ.​യു. ജ​നീ​ഷ്കു​മാ​ർ എം.​എ​ൽ.​എ മെ​ഡ​ൽ ന​ൽ​കി​യും ഇ​ട​വേ​ള ബാ​ബു പൊ​ന്നാ​ട അ​ണി​യി​ച്ചും രേ​വ​തി​യെ ആ​ദ​രി​ച്ചു.

ഹാ​ബി​റ്റാ​റ്റ്​ സ്ഥാ​പ​ക​ൻ പ​ത്മ​ശ്രീ ജി. ​ശ​ങ്ക​റാ​ണ് വീ​ടി​െൻറ രൂ​പ​ക​ൽ​പ​ന നി​ർ​വ​ഹി​ച്ച​ത്. ക​രാ​ട്ടെ സെ​ക്ക​ൻ​ഡ് ഡി​ഗ്രി ബ്ലാ​ക്ക് ബെ​ൽ​റ്റ് നേ​ടി​യി​ട്ടു​ള്ള രേ​വ​തി ജി​ല്ല, സം​സ്ഥാ​ന, ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ആ​ർ.​ബി. രാ​ജീ​വ്കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. സ​തീ​ഷ് കു​മാ​ർ, മാ​ധ്യ​മം ജി​ല്ല ര​ക്ഷാ​ധി​കാ​രി എം.​എം. ഷാ​ജി ആ​ല​പ്ര, ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ് കെ. ​അ​നി​ൽ​കു​മാ​ർ, ജി​ല്ല ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, മാ​ധ്യ​മം ന്യൂ​സ് എ​ഡി​റ്റ​ർ കെ.​എ. ഹു​സൈ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​ധ്യ​മം അ​സി​സ്​​​റ്റ​ൻ​റ്​ പി.​ആ​ർ മാ​നേ​ജ​ർ റ​ഹ്​​മാ​ൻ കു​റ്റി​ക്കാ​ട്ടൂ​ർ, ചീ​ഫ്​ പ്രൂ​ഫ്​ റീ​ഡ​ർ സൂ​ഫി മു​ഹ​മ്മ​ദ്, സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ വി.​എ​സ്.​ ക​ബീ​ർ, പ​ര​സ്യ​വി​ഭാ​ഗം മാ​നേ​ജ​ർ വൈ. ​നാ​സ​ർ, ബി.​ഡി.​ഒ അ​ൻ​വ​ർ ബാ​ഷ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. 'മാ​ധ്യ​മം' പ​ത്ത​നം​തി​ട്ട ബ്യൂ​റോ ചീ​ഫ് ബി​നു ഡി. ​രാ​ജ ന​ന്ദി പ​റ​ഞ്ഞു.

ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജി ഗ്രൂ​പ് പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ ബി. ​വി​നോ​ദ് കു​മാ​ർ, മാ​ധ്യ​മം അ​ടൂ​ർ ലേ​ഖ​ക​ൻ അ​ൻ​വ​ർ എം. ​സാ​ദ​ത്ത്, മാ​ധ്യ​മം മു​ൻ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്​​ദു​ൽ​മ​ന്നാ​ൻ ഇ​ബ്നു​ഷാ​ദ് എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

Tags:    
News Summary - Revathi S. Nair was given the ‘Akshara Veed’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.