രേവതിയുടെ വെളിപ്പെടുത്തൽ: സർക്കാർ ഗൗരവമായി ഇടപെടും -മന്ത്രി വി.എസ്. സുനിൽകുമാർ

പന്തീരാങ്കാവ്: വർഷങ്ങൾക്ക​ു മുൻപ് 17കാരി പെൺകുട്ടി രക്ഷിക്കണമെന്നാവശ്യപ്പെട്ട് ത​​​െൻറ മുറിയിലെത്തിയിരുന്നെന്ന നടി രേവതിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും ആവശ്യമെങ്കിൽ സർക്കാർ നിയമപരമായി ഇടപെടുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. പെരുമണ്ണയിൽ കേരഗ്രാമം പദ്ധതി ഉദ്​ഘാടനം ചെയ്തശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാർ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നത് കേരളത്തി​​​െൻറ പുനർനിർമാണത്തിന് സഹകരണം ആവശ്യപ്പെട്ടാണ്. അല്ലാതെ കൈനീട്ടാന​െല്ലന്നും മന്ത്രി പറഞ്ഞു. തകർന്ന റോഡുകളും പാലങ്ങളും വീടുകളും പുതുക്കി പണിയുന്നതിന് മലയാളികളുടെ സഹകരണം തേടുകയാണ് മന്ത്രിമാരുടെ സന്ദർശനലക്ഷ്യം.

കേരളത്തെ പുതുക്കിപ്പണിയാൻ കേന്ദ്രം നൽകുന്ന സഹായം വളരെ പരിമിതമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ തുക സംഭരിക്കാൻ മുഴുവൻ മലയാളികളുടേയും സഹായം ആവശ്യമാണ്.

Tags:    
News Summary - Revathi's statement; government will take it seriously said VS Sunilkumar -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.