മൂന്നാർ: ആവശ്യമെങ്കിൽ വീണ്ടും സർവകക്ഷിയോഗം വിളിക്കും -റവന്യുമന്ത്രി

കോട്ടയം: മൂന്നാർ സർവകക്ഷി യോഗം അപ്രധാനമെന്ന്​ പറഞ്ഞിട്ടില്ലെന്ന്​ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. എല്ലാ യോഗത്തിനും അതി​േൻറതായ പ്രധാന്യമുണ്ട്​. കോട്ടയത്ത്​ ഒരു യോഗത്തിൽ പ​​െങ്കടുക്കാനാണ്​ എത്തിയത്​. പിന്നെ എങ്ങനെയാണ്​ മുഖ്യമന്ത്രിയുടെ യോഗത്തിൽ പ​െങ്കടുക്കുകയെന്നും ചന്ദ്രശേഖരൻ ​ചോദിച്ചു.

ആവശ്യമെങ്കിൽ മൂന്നാർ വിഷയത്തിൽ വീണ്ടും സർവകക്ഷിയോഗം വിളിക്കും. മൂന്നാറിലെ എല്ലാ അനധികൃത കൈയേറ്റങ്ങളും നിയമാനുസൃതം ഒഴിപ്പിക്കും. സർക്കാറിന്‍റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി. 

അതേസമയം, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി റവന്യു മന്ത്രി കൂടിക്കാഴ്ച നടത്തി. നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ സി.പി.ഐ നേതാവ് പ്രകാശ് ബാബുവും പങ്കെടുത്തു. 

റവന്യു മന്ത്രി അറിയാതെ യോഗം വിളിച്ചത്​ തെറ്റാണെന്ന്​ പ്രകാശ്​ ബാബു പ്രതികരിച്ചു. റവന്യു സെക്രട്ടറി കാണിച്ചത്​ ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മൂന്നാർ വിഷയത്തിൽ സർവകക്ഷി യോഗം വിളിച്ചത്​ റവന്യു സെക്രട്ടറിയായിരുന്നു.

Tags:    
News Summary - revenue minister statement on munnar meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.