തിരുവനന്തപുരം: ഏറെ ചർച്ചകൾക്കൊടുവിൽ ഈ മാസത്തെ ശമ്പളം വിതരണം നടന്നെങ്കിലും കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി ഒഴിയാൻ പോകുന്നില്ല. സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കിൽ കെ.എസ്.ആര്‍.ടി.സി.യില്‍ ശമ്പളപ്രതിസന്ധി തുടരും. സര്‍ക്കാര്‍ നല്‍കിയ 30 കോടിയും 45 കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റും ചേര്‍ത്താണ് മാര്‍ച്ചിലെ ശമ്പളം ഏപ്രില്‍ 18ന് നല്‍കാനായത്. സമയത്ത് ശമ്പളം നല്‍കാതിരുന്നതിന്റെ പേരില്‍ സി.ഐ.ടി.യു. 28ന് നടത്താനിരുന്ന പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാര്‍ച്ചിലെ വരുമാനം 152 കോടിയായിരുന്നു. പെന്‍ഷന് നല്‍കേണ്ട 60 കോടി രൂപകൂടാതെന്നെ മാസം 210 കോടിയോളം രൂപയാണ് ആകെ ചെലവ്. ജീവനക്കാരുടെ ശമ്പളത്തിനുമാത്രം 99.5 കോടിയാണ് വേണ്ടത്.
മെയ് അഞ്ചിന് ശമ്പളം നല്‍കിയില്ലെങ്കില്‍ ആറിന് പണിമുടക്കുമെന്ന് കാണിച്ച് ഐ.എന്‍.ടി.യു.സി., ബി.എം.എസ്. യൂണിയനുകള്‍ മാനേജ്മെന്റിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കുന്ന കാര്യത്തില്‍ സി.എം.ഡി. ബിജുപ്രഭാകര്‍ കഴിഞ്ഞദിവസം വിളിച്ച അംഗീകൃതസംഘടനകളുടെ യോഗത്തിലും ധാരണയായില്ല. സര്‍ക്കാര്‍ കനിയാതെ ശമ്പളം നല്‍കാന്‍ കഴിയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റ് വ്യക്തമാക്കുന്നത്. എന്നാല്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ശനിയാഴ്ച പറഞ്ഞത്. ഈ അഭിപ്രായത്തോട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ യോജിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.