തിരുവനന്തപുരം: കേരള സമൂഹത്തിന് ഒരു വലതുപക്ഷ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. സംസ്ഥാനത്ത് പാർട്ടിയും വർഗ, ബഹുജന സംഘടനകളും സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് ഭരണ തുടർച്ചയുടെ പശ്ചാതലത്തിൽ സി.സി നിർദ്ദേശിച്ചു.
വിനാശകരമായ സ്ത്രീധന മരണം, സ്ത്രീകൾക്ക് എതിരായ അക്രമങ്ങൾ, പിന്തിരിപ്പൻ സാമൂഹ്യ ആചാരങ്ങൾ, അന്ധവിശ്വാസം എന്നിവ സമൂഹത്തിൽ പ്രത്യക്ഷപെടുന്നു. ഇതിന് എതിരെ പോരാടണം. മന്ത്രിമാരും എം.എൽ.എമാരും തദ്ദേശ, സഹകരണ മേഖലയിൽ ഉത്തരവാദിത്തം വഹിക്കുന്നവരുടെ പെരുമാറ്റം ജനങ്ങളുടെ വിശ്വാസം പിടിച്ച്പറ്റുന്ന തരത്തിലാവണം. അഴിമതി, അഹങ്കാരം, ഉദ്യോഗസ്ഥമേധാവിത്വം എന്നിവ ഒഴിവാക്കണം. വർഗ, ബഹുജന സംഘടനകൾ സർക്കാറിെൻറ അനുബന്ധ സംഘടനകളായി പ്രവർത്തിക്കരുത്; ഭരണത്തെ ആശ്രയിക്കുകയും അരുത്. ഭരണ തുടർച്ച പുതിയ അനുഭവും ഒപ്പം കൂടുതൽ ഉത്തരവാദിത്തവുമാണ് ഏൽപ്പിക്കുന്നത്. നിലവിലെ പ്രതികൂല സാഹചര്യത്തിൽ ഭരണതലത്തിൽ സുസ്ഥിര സാമ്പത്തിക വികസനമാവണം നടപ്പാക്കേണ്ടതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ഒാർമ്മിപ്പിക്കുന്നു.
അഞ്ച് ഘടകങ്ങളാണ് എൽ.ഡി.എഫ് വിജയം ഉറപ്പാക്കിയതെന്ന് റിപ്പോർട്ട് പറയുന്നു. ബി.ജെ.പി- ആർ.എസ്.എസ് ആപത്തിന് എതിരായ പോരാട്ടം ഉയർത്തികാട്ടിയ കൃത്യമായ രാഷ്ട്രീയ ലൈനും യു.ഡി.എഫിെൻറ ബി.ജെ.പിയോടുള്ള അവസരവാദപരമായ കൂട്ടുചേരൽ. കെ.സി.എം, എൽ.ജെ.ഡി ചേർത്ത് മുന്നണി വിപുലീകരണം. ജന ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്തിയ സർക്കാറിെൻറ മികച്ച പ്രവർത്തനം. സാമൂഹ്യ സുരക്ഷാ പരിപാടിയുടെ ശരിയായ നടപ്പാക്കൽ. മതസൗഹാർദ്ദത്തിൽ നിന്ന് എല്ലാ വിഭാഗം ജനത്തിനും നൽകിയ സംരക്ഷണം. സർക്കാറിന് എതിരെ ഭരണവിരുദ്ധ വികാരമില്ല. വികസനത്തിന് വേണ്ടിയുള്ള വോട്ടായിരുന്നു ലഭിച്ചത്. സംഘടന ശക്തമാക്കാൻ പാർട്ടി അംഗത്വം ഗുണപരമായി മെച്ചപെടുത്തണം. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയോട് അടുത്ത വലിയ വിഭാഗത്തെ കൂടുതൽ അടുപ്പിക്കണം. മുസ്ലീം മേഖലയിൽ നിന്ന് ഉൾപടെ മധ്യവർഗം പുതുതായി പാർട്ടിയിലേക്ക് വന്നിട്ടുണ്ട്. അവരെ പാർട്ടി അംഗങ്ങളാക്കി ആ പ്രദേശങ്ങളിൽ സംഘടന കെട്ടിപടുക്കണം. ക്രൈസ്തവ സമൂഹത്തിൽ നിന്നും കൂടുതൽ പേരെ പാർട്ടി അംഗങ്ങളാക്കാൻ ശ്രദ്ധവേണം. ഹിന്ദുത്വ ശക്തികളുടെ രാഷ്ട്രീയ- പ്രത്യയശാസ്ത്ര രൂപരേഖയെ കുറിച്ച് അംഗങ്ങൾക്ക് അവബോധം വർധിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.