'നിഷ്​പക്ഷ​നല്ല, ഒറിജിനൽ സംഘി നിരീക്ഷകൻ' - ശ്രീജിത്ത്​ പണിക്കർക്കെതിരെ റിജിൽ മാക്കുറ്റി


കണ്ണൂർ: ചാനൽചർച്ചകളിൽ സജീവ സാന്നിധ്യമായ ശ്രീജിത്ത്​ പണിക്കർക്കെതിരെ യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി. സംഘ പരിവാറി​െൻറ ഭാഗമായി നിന്നാൽ കേരളത്തി​െൻറ പൊതു മനസ്സിൽ ഇടം കിട്ടില്ല എന്ന ബോധ്യത്താലാണ്​ ത​െൻറ രാഷ്ട്രീയ ബോധ്യത്തെ ഉള്ളിൽ ഒളിപ്പിച്ച്​ നിഷ്പക്ഷതയുടെ മുഖം മൂടി അണിയാൻ പണിക്കർ തയ്യാറാകുന്നത്. ശ്രീജിത്ത് പണിക്കർ ഒറിജിനൽ സംഘി നിരീക്ഷകനാണെന്നും അത് കേരളത്തിൽ വിൽക്കാൻ ഡ്യൂപ്ലിക്കേറ്റ് നിഷ്പക്ഷനാകുന്നു എന്നും റിജിൽ മാക്കുറ്റി ആരോപിച്ചു.

ഫേസ്​ബുക്​ പോസ്​റ്റി​െൻറ പൂർണരൂപം:

നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ അദ്ദേഹത്തെ വലതുപക്ഷ നിരീക്ഷകൻ എന്ന് വിളിക്കാൻ പാടില്ല എന്നാണ് അയാൾ പറയുന്നത്.ശക്തമായ രാഷ്ട്രീയ വിമർശനം ഉയർത്തുമ്പോഴും അദ്ദേഹത്തിന് ശക്തമായ രാഷ്ട്രീയ നിലപാട് ഉണ്ട് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ . സംഘ പരിവാർ പരിസരത്തിൻ്റെ ഭാഗമായി പ്രത്യക്ഷമായി നിന്നാൽ കേരളത്തിൻ്റെ പൊതു മനസ്സിൽ ഇടം കിട്ടില്ല എന്ന ബോധ്യമാണ് തൻ്റെ രാഷ്ട്രീയ ബോധ്യത്തെ ഉള്ളിൽ ഒളിപ്പിച്ചു കൊണ്ടു നിഷ്പക്ഷതയുടെ മുഖം മൂടി അണിയാൻ പണിക്കർ തയ്യാറാകുന്നത്.

അതിൽ അയാൾ ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്. പിന്നെ പണിക്കരുടെ സോഷ്യൽ മീഡിയ പരിസരം മുഴുവൻ സംഘപരിവാർ അനുകൂലികളാണ്. അവരാണ് അയാളെ പിന്തുണക്കുന്നത് എന്നത് വളരെ കൃത്യമായി പരിശോധിച്ചാൽ മനസ്സിലാകും. നിഷ്പക്ഷൻ എന്ന് ശ്രീജിത്ത് പണിക്കരെ വിളിക്കാൻ എൻ്റെ രാഷ്ട്രീയ ബോധ്യം എന്നെ അനുവദിക്കില്ല. സംഘ പരിവാർ രാഷ്ട്രീയ ബോധ്യത്തെ അത്രയേറെ കേരളം വെറുക്കുന്നു എന്നത് കൊണ്ടാണ് ശ്രീജിത്ത് പണിക്കർ എന്ന കൗശലക്കാരനായ നിരീക്ഷകൻ വലതുപക്ഷം എന്ന് പറയാൻ മടിക്കുന്നത്.

അയാളുടെ വാക്കുകളുടെ ഇടയിൽ സംഘി ഛായം ഒളിഞ്ഞ് ഇരിക്കുന്നത് കാണാൻ കഴിയും. ശ്രീജിത്ത് പണിക്കർ താങ്കൽ ഒറിജിനൽ സംഘി നിരീക്ഷകനാണ്.അത് കേരളത്തിൽ വിൽക്കാൻ ഡ്യൂപ്ലിക്കേറ്റ് നിഷ്പക്ഷനാകുന്നു എന്നു മാത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.