കൊച്ചി: കാസർകോട് െഎ.എസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് കൊല്ലേങ്കാട് സ്വദേശി റിയാസ് അബൂബക് കറിനെ എൻ.ഐ.എ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ഇയാളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽനിന്ന് ഐ.എസുമായി ബന്ധപ്പ െട്ട നിർണായക വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണിത്.
കശ്മീരിലെ ഐ.എസിെൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് ലഭിച്ചതായാണ് എൻ.ഐ.എ പറയുന്നത്. കൂടാതെ, അഫ്ഗാനിൽ ഐ.എസിനൊപ്പം ചേർന്നതായി സംശയിക്കുന്ന റാഷിദ് അബ്ദുല്ല അയച്ച ഓഡിയോ സന്ദേശങ്ങളും പരിശോധിച്ചുവരുകയാണ്. റിയാസിെൻറ അറസ്റ്റിന് പിന്നാലെ ചോദ്യംചെയ്ത ഏതാനും പേരിൽനിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായി എൻ.ഐ.എ പറഞ്ഞു.
വിദേശത്തുനിന്നാണ് കശ്മീരിലെ ഐ.എസുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. ഇയാൾക്ക് ഇന്ത്യയിലെ ഐ.എസിെൻറ മറ്റ് പ്രവർത്തനങ്ങൾ അറിയാമെന്നാണ് എൻ.ഐ.എ സംശയിക്കുന്നത്. ഇക്കാര്യങ്ങളിൽ കൃത്യത വരുത്തുന്നതിനാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത്.
റിയാസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും എൻ.ഐ.എ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 29നാണ് ഐ.എസ് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കാസർകോട്ട് രണ്ടിടത്തും പാലക്കാട്ടും പരിശോധന നടത്തിയത്. ഇയാൾ കേരളത്തിൽ മനുഷ്യബോംബാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ ആരോപിച്ചിരുന്നു.
2015 ലാണ് കാസർകോട്, പാലക്കാട് ജില്ലകളിൽനിന്ന് 15ഒാളം പേർ രാജ്യം വിട്ടത്. െഎ.എസിൽ ചേർന്ന ഇവരിൽ എട്ടുപേർ സിറിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ആക്രമണത്തിൽ െകാല്ലപ്പെട്ടതായാണ് എൻ.െഎ.എക്ക് ലഭിച്ച വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.