കെൽട്രോണിനെ മറയാക്കി ബിനാമി ഇടപാടുകൾ -ചെന്നിത്തല

തിരുവനന്തപുരം: കേരള പൊലീസിലെ അഴിമതികളെ കുറിച്ച്​ സി.ബി.ഐ അന്വേഷണം വേണമെന്ന്​ പ്രതിപഷ നേതാവ്​ രമേശ്​ ചെന്നിത ്തല. ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണം വെറും പ്രഹസനം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. അഴിമതിക്കെതിരെ പ്രതിഷേ ധിച്ചതി​​െൻറ പേരിൽ സംസ്ഥാന സർക്കാർ ത​​​െൻറ ഫോൺ ചോർത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കെൽട്രോണിനെ മറയാക്കി ബി​നാമി ഇടപാടുകൾ നടക്കുകയാണ്​. കാമറ സ്ഥാപിച്ചതിൽ അഴിമതിയുണ്ട്​. ഗ്യാലക്​സോൺ കമ്പനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക്​ മറുപടിയില്ലെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, വെടിയുണ്ട കാണാതായ സംഭവത്തിൽ ഒരാൾ കസ്​റ്റഡിയിലായതായി റിപ്പോർട്ടുണ്ട്​. എസ്​.എ.പി ക്യാമ്പിലെ എസ്​.ഐയാണ്​ കസ്​റ്റഡിയിലുള്ളത്​​.

Tags:    
News Summary - Rmesh chennithala statement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.