ഒമാനിൽ വാഹനാപകടം: തൃശൂർ സ്വദേശി മരിച്ചു 

മസ്​കത്ത്​: ഒമാനിലെ റുസ്​താഖിനടുത്ത്​ കാർ മറിഞ്ഞ്​ തൃശൂർ സ്വദേശി മരിച്ചു. കൈപ്പമംഗലം ചെളിങ്ങാട് ഒറ്റതൈ സ​​െൻറർ പടിഞ്ഞാറ് ഭാഗത്ത് 
താമസിക്കുന്ന പുഴങ്കരയില്ലത്ത് പരേതനായ ഖാലിദി​​​െൻറ മകന് അബ്​ദുൽകരീം (55) ആണ്​ മരിച്ചത്​.

ജോലി ആവശ്യാർഥം ദുബൈയിലേക്ക്​ പോകവേ ഞായറാഴ്​ച രാത്രിയോടെയായിരുന്നു അപകടം. ഒറ്റപ്പെട്ട സ്​ഥലത്താണ്​ അപകടം നടന്നത്​. ഇതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകി. ദുബൈയിൽ നിന്ന്​ സാധനങ്ങൾ കൊണ്ടുവന്ന്​ ​വിതരണം ചെയ്യുന്ന ജോലി ചെയ്​തിരുന്ന കരീം കഴിഞ്ഞ മുപ്പത്​ വർഷത്തോളമായി ഒമാനിലുണ്ട്​. ചികിത്​സാ ആവശ്യാർഥം കഴിഞ്ഞ ഒരാഴ്​ചയായി നാട്ടിലായിരുന്നു. ഞായറാഴ്​ച  രാത്രിയാണ് തിരികെയെത്തിയത്​.  ഭാര്യ ഹസീനയും മൂന്ന്​ മക്കളും ഒമാനിലുണ്ട്​. കുടുംബസമേതം റുസ്​താഖിലായിരുന്നു താമസം.

Tags:    
News Summary - road accident in oman one dead - gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.