മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി

കോഴിക്കോട്: മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി. കോര്‍പറേഷന്റെ അനുമതിയുള്ള കച്ചവടക്കാര്‍ക്കാണ് അനുമതി. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്തു നല്‍കും. കോര്‍പറേഷന്‍ സ്ട്രീറ്റ് വൈന്റിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

വഴിയോരക്കച്ചവടത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് രാവിലെ കച്ചവടക്കാര്‍ പ്രതിഷേധിച്ചിരുന്നു. തെരുവ് കച്ചവടം ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. തെരുവ് കച്ചവടം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ് പറഞ്ഞിരുന്നു. ഞായറാഴ്ച മിഠായിത്തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണെന്നായിരുന്നു പോലിസിന്റെ വിശദീകരണം.

ഇതിനു പിന്നാലെ കോര്‍പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.  

Tags:    
News Summary - Roadside vendors allowed to trade in Mithaitheru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.