ആർ.എസ്.പി നേതാവ് ടി.ജെ. ചന്ദ്രചൂഢൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന ആർ.എസ്.പി നേതാവ് പ്രഫ.ടി.ജെ ചന്ദ്രചൂഢൻ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ആർ.എസ്.പി വിദ്യാർഥി സംഘടനയിലൂടെ രാഷ്ട്രീയത്തിലെത്തി. കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചു. ബി.എ, എം.എ പരീക്ഷകൾ റാങ്കോടെ പാസായ ചന്ദ്രചൂഢൻ 1969-1987 കാലത്ത് ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളജിൽ അധ്യാപകനായിരുന്നു. 1975 ൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008 ൽ ദേശീയ ജനറൽ സെക്രട്ടറിയായി.

Tags:    
News Summary - RSP leader T J Chandrachoodan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.