ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിെൻറ നിർമാണത്തിനും വിപുലീകരണത്തിനും നിയമം ലംഘിച്ച് നിലം നികത്തലും കൈയേറ്റവും നടത്തിയെന്ന ആരോപണം ശക്തമായ പ്രതിഷേധത്തിലേക്ക് മാറുന്നു. നഗരത്തിെൻറ കിഴക്കുഭാഗത്ത് പുന്നമടക്കായലിന് സമീപത്തെ റിസോർട്ടിെൻറ സൗന്ദര്യവത്കരണത്തിനും റോഡ് നിർമിക്കാനും വഴിവിട്ട് തോമസ് ചാണ്ടി പ്രവർത്തിച്ചു എന്ന ആരോപണമാണ് വിവാദം ശക്തിപ്പെടാൻ കാരണം.
തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സർക്കാർ സത്യസന്ധമായി അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബുധനാഴ്ച മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി നികത്തിയ മാർത്താണ്ഡം കായൽ പാടശേഖരത്തിൽ സമരം നടത്തി. പ്രദേശം നികത്തി സ്ഥാപിച്ച ഷെഡും ബോർഡുകളും തകർത്തു. പാടശേഖരം നികത്തി പുരയിടമാക്കിയ സ്ഥലത്ത് പ്രതിഷേധക്കാർ കൊടി നാട്ടി. ആർ.എസ്.പി ജില്ല കമ്മിറ്റിയും ലേക് പാലസിലേക്ക് മാർച്ച് നടത്തി.
അതേസമയം, പ്രധാന പാർട്ടികൾ ഇക്കാര്യത്തിൽ മൗനത്തിലാണ്. കോൺഗ്രസിെൻറ ജില്ലതല നേതൃനിര കാര്യമായ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. സി.പി.എമ്മും സി.പി.െഎയും വിവാദങ്ങൾ കേട്ടതായിതന്നെ ഭാവിച്ചിട്ടില്ല. ആലപ്പുഴ നഗരസഭയിൽ ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട രേഖകൾ കാണുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നഗരസഭയിൽ കാലാകാലങ്ങളായി ഭരിച്ച ഇരുമുന്നണിയും ലേക് പാലസ് റിസോർട്ടിന് മാത്രമല്ല, കായൽതീരത്തെ പല റിസോർട്ടുകൾക്കും വേണ്ട സഹായം ചെയ്തിട്ടുണ്ട്. അതിനാൽ ഒരു കക്ഷിക്കും തോമസ് ചാണ്ടിയുടെ നിയമലംഘനത്തിനെതിരെ എന്തെങ്കിലും പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട അവസ്ഥയാണ്. അതേസമയം, ഏത് അന്വേഷണവും നേരിടാമെന്നും നിയമം ലംഘിച്ച് താൻ ഒരുപിടി മണ്ണുപോലും സ്വന്തമാക്കിയിട്ടില്ലെന്നുമാണ് മന്ത്രി തോമസ് ചാണ്ടി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.