തിരുവനന്തപുരം: ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് ഇന്ന് കേരളത്തിലെത്തും. നാലു ദിവസം സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. വ്യത്യസ്ത മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തും. തുടർന്ന് കൊല്ലം അമൃതപുരിയിലെത്തി അമൃതാനന്ദമയിയെ സന്ദർശിക്കും. രാത്രി ആർഎസ്എസ് പ്രാന്ത കാര്യാലയത്തിലെത്തുന്ന ഭാഗവത് നാളെ രാവിലെ 8 മണിക്ക് തൃശ്ശൂർ ശങ്കരമഠത്തിൽ പോകും. 16,17,18 തിയതികളിൽ തൃശ്ശൂർ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
18ന് രാവിലെ മുതൽ ഗുരുവായൂർ രാധേയം ഓഡിറ്റോറിയത്തിൽ ചേരുന്ന ആർഎസ്എസ് ബൈഠക്കിൽ പങ്കെടുക്കും. വൈകീട്ട് 5 മണിയ്‌ക്ക് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഗുരുവായൂർ സംഘജില്ലയിലെ ആർ.എസ്.എസ് സാംഘിക്കിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.