കലക്ടറുടെ ഉത്തരവ് ലംഘിച്ച് പാലക്കാട് സ്കൂളിൽ ഭാഗവത് പതാക ഉയർത്തി

പാലക്കാട്: കലക്ടറുടെ ഉത്തരവ് ലംഘിച്ച് ആർ.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പലക്കാട് സ്കൂളിൽ ദേശീയ പതാക ഉയർത്തി. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ ഭാഗവതിനെ വിലക്കിയിരുന്നു. ഇത്  മറികടന്നാണ് പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ സ്‌കൂളിൽ രാജ്യത്തിന്‍റെ എഴുപതാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആര്‍.എസ്.എസ് അധ്യക്ഷന്‍ ദേശീയപതാക ഉയര്‍ത്തിയത്. 

ജനപ്രതിനിധികള്‍ക്കോ പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു കളക്ടര്‍ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്.പിക്കും ആർ.എസ്.എസ് നേതൃത്വത്തിനും കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ മോഹന്‍ഭാഗവത് തന്നെ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - RSS chief Mohan Bhagwat prevented from hoisting tricolour in palakkad- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.