കോഴിക്കോട്: കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തകരുടെ എണ്ണം വർധിച്ചതായി പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി. ആകെയുള്ള 1503 മണ്ഡലങ്ങളിൽ 1426 എണ്ണത്തിൽ പ്രവർത്തനം സജീവമാണ്. 56 മണ്ഡലങ്ങളിൽ പുതുതായി പ്രവർത്തനം നടക്കുന്നതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
4105 ശാഖകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്തൊട്ടാകെ 58,962 ശാഖകൾ. കേരളവും തമിഴ്നാടുമുൾപ്പെടുന്ന ദക്ഷിണ ക്ഷേത്രത്തിെൻറ സംഘചാലകായി ഡോ. ആർ. വന്നിയരാജനെ അഖില ഭാരതീയ പ്രതിനിധി സഭ തെരഞ്ഞെടുത്തു. ഭയ്യാജി ജോഷി എന്ന സുരേഷ് ജോഷി ആർ.എസ്.എസ് സർകാര്യവാഹായി തുടരും. ഡോ. മോഹൻ വൈദ്യ, സി.ആർ. മുകുന്ദ എന്നിവരെ പുതുതായി സർകാര്യവാഹായി തെരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.