തലശ്ശേരി: കതിരൂര്‍ പുല്യോടിയില്‍ ആർ.എസ്.എസ് നേതാവിന് വെട്ടേറ്റു. പൊന്ന്യം മണ്ഡല്‍ കാര്യവാഹക് പൊന്ന്യം മലാലിലെ കുറുവാങ്കണ്ടി പ്രവീണിനാണ് (33) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി ഏേഴാടെ പുല്യോട് സി.എച്ച് നഗറിനടുത്തുവെച്ചാണ് പ്രവീണിന് നേരെ ആക്രമണമുണ്ടായത്. അഞ്ചരക്കണ്ടിയിലെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് മടങ്ങവേ ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ് ആക്രമിച്ചത്. തലക്കും ഇരുകാലുകള്‍ക്കും കൈകള്‍ക്കുമാണ് വെേട്ടറ്റത്.
സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. സംഭവത്തെ തുടർന്ന് കതിരൂർ മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്. തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം, കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ ജോഷി ജോൺ, കതിരൂർ സബ് ഇൻസ്പെക്ടർ സി. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി പൊന്ന്യത്ത് ആർ.എസ്.എസ് നേതാവിെൻറ വീടിന് ബോംബെറിഞ്ഞ സംഭവത്തിൽ കതിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ചൊവ്വാഴ്ച വീണ്ടും ആക്രമണമുണ്ടായത്. ആർ.എസ്.എസ് പൊന്ന്യം മണ്ഡലം ശാരീരിക് പ്രമുഖ് ശ്രീജിലിെൻറ മലാലിലെ ശ്രീജി നിവാസിന് നേരെയാണ് ഞായറാഴ്ച രാത്രി പത്തരയോടെ ബോംബേറുണ്ടായത്. ഇന്നലെ വെേട്ടറ്റ പ്രവീൺ നേരത്തെ രാഷ്്ട്രീയ അക്രമക്കേസുകളിൽ പ്രതിയാണെന്ന് കതിരൂർ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.