ന്യൂഡൽഹി: വിവരാവകാശ കമീഷന് മൂക്കുകയറിടുന്നവിധം വിവരാവകാശ നിയമ ഭേദഗതി ബിൽ ല ോക്സഭയിൽ. നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷം ഉയർത്തിയ വിയോജിപ്പുകൾ സർക്കാർ തള ്ളി. ബിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, യു.ഡി.എഫ് ഘടകകക്ഷികൾ തുടങ്ങിയവർ ഇറങ്ങിപ്പോയി. എ.െഎ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉവൈസി ആവ ശ്യപ്പെട്ടതു പ്രകാരം നടന്ന വോെട്ടടുപ്പിൽ സർക്കാറിന് അനുകൂലമായി 224 വോട്ട് ലഭി ച്ചു. സി.പി.എമ്മിലെ രണ്ട് അംഗങ്ങളടക്കം ഒമ്പതു പേരാണ് ബിൽ അവതരണത്തെ എതിർത്ത് വോട്ടു ചെയ്തത്.
തെരഞ്ഞെടുപ്പു കമീഷണർക്ക് തുല്യമായ പദവിയും ശമ്പളാനുകൂല്യങ്ങളും കേന്ദ്ര ഇൻഫർമേഷൻ കമീഷണർമാർക്ക് നൽകിവന്ന രീതി മാറ്റുന്നതാണ് നിയമ ഭേദഗതി. വിവരാവകാശ കമീഷണർമാരുടെ ശമ്പളാനുകൂല്യങ്ങൾ കേന്ദ്രസർക്കാറിന് നിശ്ചയിക്കാം എന്നാണ് ഭേദഗതി. കരടുബില്ലിലെ വ്യവസ്ഥകൾക്കെതിരെ നേരത്തെ വിവരാവകാശ പ്രവർത്തകർ രംഗത്തുവന്നിരുന്നു. എതിർപ്പിെൻറ പശ്ചാത്തലത്തിൽ കഴിഞ്ഞ ലോക്സഭയിൽ മോദി സർക്കാർ ഇൗ നിയമഭേദഗതി കൊണ്ടുവന്നില്ല.
തെരഞ്ഞെടുപ്പു കമീഷൻ ഭരണഘടന സ്ഥാപനമാണെന്നും തത്തുല്യ പദവി വിവരാവകാശ കമീഷന് നൽകാനാവില്ലെന്നും ബിൽ അവതരിപ്പിച്ച പേഴ്സനൽകാര്യ മന്ത്രി ജിതേന്ദ്ര സിങ് വിശദീകരിച്ചു. തെരഞ്ഞെടുപ്പു കമീഷൻ അംഗങ്ങൾക്കും സുപ്രീംകോടതി ജഡ്ജിമാർക്കും ഒരേ ശമ്പളാനുകൂല്യങ്ങളാണ്. ഇത് വിവരാവകാശ കമീഷണർമാർക്ക് നൽകുന്നത് തത്തുല്യ പദവി അനുവദിക്കുന്നതിന് തുല്യമാണ്. എന്നാൽ, വിവരാവകാശ നിയമം ദുർബലപ്പെടുത്തുന്നതാണ് സർക്കാറിെൻറ നീക്കമെന്ന് പ്രതിപക്ഷ എം.പിമാർ ചൂണ്ടിക്കാട്ടി. വിവരാവകാശ കമീഷെൻറ സ്വാതന്ത്ര്യത്തിനു ഭീഷണിയാണ് നിയമഭേദഗതി. വിവരാവകാശം ഇല്ലാതാക്കുന്ന ബില്ലാണിതെന്ന് കോൺഗ്രസിലെ ശശി തരൂർ പറഞ്ഞു. ഭരണഘടനയേയും പാർലമെൻറിനെയും അവമതിക്കുന്നതാണ് നിയമഭേദഗതിയെന്ന് ഉവൈസി കുറ്റപ്പെടുത്തി.
എന്നാൽ, ഭരണസുതാര്യതയും സർക്കാറിെൻറ പ്രതിബദ്ധതയും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് ജിതേന്ദ്ര സിങ് വാദിച്ചു. വിവരാവകാശത്തിൽ കൈകടത്തുന്നതിനല്ല, ഭരണപരമായ സൗകര്യങ്ങൾക്കാണ് നിയമഭേദഗതി. യു.പി.എ സർക്കാറിെൻറ കാലത്തേതിൽനിന്ന് ഭിന്നമായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകാൻ ഒാൺലൈൻ സംവിധാനം ഉണ്ടാക്കി മുഴുസമയ സൗകര്യം ഏർപ്പെടുത്തിയത് ഇൗ സർക്കാറാണെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
നിയമഭേദഗതി ബിൽ പാർലമെൻറിെൻറ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന തൃണമൂൽ കോൺഗ്രസ് അംഗം സൗഗത റോയിയുടെ ആവശ്യവും സർക്കാർ തള്ളി. 15ാം ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകളിൽ 75 ശതമാനവും സ്റ്റാൻഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിട്ടിരുന്നുവെന്ന് സൗഗത റോയി ചൂണ്ടിക്കാട്ടി. 16ാം ലോക്സഭയായപ്പോൾ ഇത് 26 ശതമാനമായി കുറഞ്ഞു. 17ാം ലോക്സഭ ഒറ്റ ബില്ലുപോലും ഇത്തരത്തിൽ വിശദപഠനത്തിന് വിട്ടിട്ടില്ല. സഭാസമിതികൾ ഇനിയും രൂപവത്കരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.