Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവരാവകാശ കമീഷനെ...

വിവരാവകാശ കമീഷനെ ഒതുക്കാൻ നിയമഭേദഗതി

text_fields
bookmark_border
RTI-Commision-20-7-19
cancel

ന്യൂ​ഡ​ൽ​ഹി: വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്​ മൂ​ക്കു​ക​യ​റി​ടു​ന്ന​വി​ധം വി​വ​രാ​വ​കാ​ശ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ല ോ​ക്​​സ​ഭ​യി​ൽ. നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ വി​യോ​ജി​പ്പു​ക​ൾ സ​ർ​ക്കാ​ർ ത​ള ്ളി. ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കോ​ൺ​ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, യു.​ഡി.​എ​ഫ്​ ഘ​ട​ക​ക​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഇ​റ​ങ്ങി​പ്പോ​യി. എ.​െ​എ.​എം.​െ​എ.​എം നേ​താ​വ്​ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി ആ​വ ​ശ്യ​പ്പെ​​ട്ട​തു പ്ര​കാ​രം ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ സ​ർ​ക്കാ​റി​ന്​ അ​നു​കൂ​ല​മാ​യി 224 വോ​ട്ട്​ ല​ഭി​ ച്ചു. സി.​പി.​എ​മ്മി​ലെ ര​ണ്ട്​ അം​ഗ​ങ്ങ​ള​ട​ക്കം ഒ​മ്പ​തു പേ​രാ​ണ്​ ബി​ൽ അ​വ​ത​ര​ണ​ത്തെ എ​തി​ർ​ത്ത്​ വോ​ട്ടു ചെ​യ്​​ത​ത്.
തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ണ​ർ​ക്ക്​ തു​ല്യ​മാ​യ പ​ദ​വി​യും ശ​മ്പ​ളാ​നു​കൂ​ല്യ​ങ്ങ​ളും കേ​ന്ദ്ര ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മീ​ഷ​ണ​ർ​മാ​ർ​ക്ക്​ ന​ൽ​കി​വ​ന്ന രീ​തി മാ​റ്റു​ന്ന​താ​ണ്​ നി​യ​മ ഭേ​ദ​ഗ​തി. വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ​മാ​രു​ടെ ശ​മ്പ​ളാ​നു​കൂ​ല്യ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ നി​ശ്ച​യി​ക്കാം എ​ന്നാ​ണ്​ ഭേ​ദ​ഗ​തി. ക​ര​ടു​ബി​ല്ലി​ലെ വ്യ​വ​സ്​​ഥ​ക​ൾ​ക്കെ​തി​രെ നേ​ര​ത്തെ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു. എ​തി​ർ​പ്പി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ​യി​ൽ മോ​ദി സ​ർ​ക്കാ​ർ ഇൗ ​നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്നി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ ഭ​ര​ണ​ഘ​ട​ന സ്​​ഥാ​പ​ന​മാ​ണെ​ന്നും ത​ത്തു​ല്യ പ​ദ​വി വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്​ ന​ൽ​കാ​നാ​വി​ല്ലെ​ന്നും ബി​ൽ അ​വ​ത​രി​പ്പി​ച്ച പേ​ഴ്​​സ​ന​ൽ​കാ​ര്യ മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ്​ വി​ശ​ദീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കും സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​​ർ​ക്കും ഒ​രേ ശ​മ്പ​ളാ​നു​കൂ​ല്യ​ങ്ങ​ളാ​ണ്. ഇ​ത്​ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ​മാ​ർ​ക്ക്​ ന​ൽ​കു​ന്ന​ത്​ ത​ത്തു​ല്യ പ​ദ​വി അ​നു​വ​ദി​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​ണ്. എ​ന്നാ​ൽ, വി​വ​രാ​വ​കാ​ശ നി​യ​മം ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ്​ സ​ർ​ക്കാ​റി​​െൻറ നീ​ക്ക​മെ​ന്ന്​ പ്ര​തി​പ​ക്ഷ എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​വ​രാ​വ​കാ​ശ ക​മീ​ഷ​​െൻറ സ്വാ​ത​ന്ത്ര്യ​ത്തി​നു​ ഭീ​ഷ​ണി​യാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി. വി​വ​രാ​വ​കാ​ശം ഇ​ല്ലാ​താ​ക്കു​ന്ന ബി​ല്ലാ​ണി​തെ​ന്ന്​ കോ​ൺ​ഗ്ര​സി​ലെ ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യേ​യും പാ​ർ​ല​മ​െൻറി​നെ​യും അ​വ​മ​തി​ക്കു​ന്ന​താ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന്​ ഉ​വൈ​സി കു​റ്റ​പ്പെ​ടു​ത്തി.
എ​ന്നാ​ൽ, ഭ​ര​ണ​സു​താ​ര്യ​ത​യും സ​ർ​ക്കാ​റി​​െൻറ പ്ര​തി​ബ​ദ്ധ​ത​യും ചോ​ദ്യം ചെ​യ്യാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്ന്​ ജി​തേ​ന്ദ്ര സി​ങ്​ വാ​ദി​ച്ചു. വി​വ​രാ​വ​കാ​ശ​ത്തി​ൽ കൈ​ക​ട​ത്തു​ന്ന​തി​ന​ല്ല, ഭ​ര​ണ​പ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി. യു.​പി.​എ സ​ർ​ക്കാ​റി​​െൻറ കാ​ല​ത്തേ​തി​ൽ​നി​ന്ന്​ ഭി​ന്ന​മാ​യി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കാ​ൻ ഒാ​ൺ​ലൈ​ൻ സം​വി​ധാ​നം ഉ​ണ്ടാ​ക്കി മു​ഴു​സ​മ​യ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ ഇൗ ​സ​ർ​ക്കാ​റാ​ണെ​ന്നും ജി​തേ​ന്ദ്ര സി​ങ്​ പ​റ​ഞ്ഞു.

നി​​യ​മ​ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മ​െൻറി​​െൻറ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി​ക്ക്​ വി​ട​ണ​മെ​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ അം​ഗം സൗ​ഗ​ത റോ​യി​യു​ടെ ആ​വ​ശ്യ​വും സ​ർ​ക്കാ​ർ ത​ള്ളി. 15ാം ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ല്ലു​ക​ളി​ൽ 75 ശ​ത​മാ​ന​വും സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി​യു​ടെ പ​ഠ​ന​ത്തി​ന്​ വി​ട്ടി​രു​ന്നു​വെ​ന്ന്​ സൗ​ഗ​ത റോ​യി ചൂ​ണ്ടി​ക്കാ​ട്ടി. 16ാം ലോ​ക്​​സ​ഭ​യാ​യ​പ്പോ​ൾ ഇ​ത്​ 26 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. 17ാം ലോ​ക്​​സ​ഭ ഒ​റ്റ ബി​ല്ലു​പോ​ലും ഇ​ത്ത​ര​ത്തി​ൽ വി​ശ​ദ​പ​ഠ​ന​ത്തി​ന്​ വി​ട്ടി​ട്ടി​ല്ല. സ​ഭാ​സ​മി​തി​ക​ൾ ഇ​നി​യും രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rtiindia newsRti commision
News Summary - RTI Commision-India news
Next Story