തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് റോഡരികില്‍ നിര്‍ത്തിയതോടെയാണ് കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരാമായി രക്ഷപ്പെട്ടത്.

നെയ്യാറ്റിന്‍കര ടൗണ്‍ഹാളിന് സമീപത്ത് തിങ്കളാഴ്ച ഉച്ചക്ക് 3.40നായിരുന്നു കാറിന് തീ പിടിച്ചത്. പുതിയതുറ സ്വദേശി ജോയിയും സുഹൃത്ത് അടിമലത്തുറ സ്വദേശി ലുജീനുമായിരുന്നു കാറിലുണ്ടായിരുന്നത്.

കാറിലെ എ.സിയില്‍ നിന്നുമുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സുമെത്തി അരമണിക്കൂറിലെറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ദേശീയപാതയിലെ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയതും അപകടം ഒഴിവാക്കി. 


Tags:    
News Summary - running car caught fire in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.