വില്ലനായി 2000ന്‍െറ നോട്ട്

കൊച്ചി: പഴയ 500, 1000 രൂപ നോട്ടുകളെക്കാള്‍ വ്യാപാരികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത് പുതിയ 2000 രൂപ നോട്ട്. ബാങ്കുകള്‍ മാറ്റിനല്‍കുന്നത് പുത്തന്‍ 2000 രൂപ നോട്ടാണ്. ഇതുമായി മാര്‍ക്കറ്റിലത്തെുന്ന ഉപഭോക്താക്കള്‍ 500 രൂപക്ക് സാധനങ്ങള്‍ വാങ്ങിയാലും ബാക്കി നല്‍കാനില്ലാത്ത സ്ഥിതിയിലാണ് വ്യാപാരികള്‍. 2000 രൂപ നോട്ടുമായി വെള്ളിയാഴ്ച എറണാകുളത്തെ പുസ്തകക്കടയിലത്തെി 500 രൂപക്ക് പുസ്തകം വാങ്ങിയയാളോട് ഒടുവില്‍ പുസ്തകം അവിടെവെച്ച് മടങ്ങാനായിരുന്നു നിര്‍ദേശം. പമ്പിലത്തെിയപ്പോള്‍, പെട്രോളടിച്ചതിന്‍െറ ബാക്കി പഴയ ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകളായി  നല്‍കാമെന്നുമായി പമ്പിലെ ജീവനക്കാര്‍. 2000ന്‍െറ നോട്ട് കൈവശമുള്ളയാള്‍ക്ക് കുടിവെള്ളത്തിനുപോലും ഉപകാരപ്പെടാത്ത സ്ഥിതിയാണ്. 

Tags:    
News Summary - rupee ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.