പറവൂർ (എറണാകുളം): നവമാധ്യമങ്ങളിലൂടെ മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തിയെന്ന കേസിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു (53) അറസ്റ്റിൽ. ഹലാൽ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണമെന്ന് യു ട്യൂബ് ചാനലിലൂടെ ഇയാൾ ആഹ്വാനം ചെയ്യുന്ന വിഡിയോ പുറത്തുവന്നിരുന്നു.
ഫേസ്ബുക്ക് പേജിലും സമാനരീതിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് ജനുവരി 29ന് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പൊലീസിന് കീഴടങ്ങാൻ തയാറാകാത്തതിനെത്തുടർന്ന് ചേരാനല്ലൂരിലെ ജോലിസ്ഥലത്തുനിന്നാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തോടെ കോടതി പിന്നീട് ഇടക്കാല ജാമ്യം അനുവദിച്ചു.
അതേസമയം, ആർ.വി. ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് മുസ്ലിം തീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. ഹലാലിനെതിരെ അഭിപ്രായം പറയുന്നത് വിലക്കാൻ കേരളം എന്താ ഇസ്ലാമിക രാജ്യമാണോയെന്ന് അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിൽ കടന്നുകയറാനുള്ള പിണറായി സർക്കാറിെൻറ നീക്കം ചെറുത്തുതോൽപിക്കേണ്ടതാണ്. െതരഞ്ഞെടുപ്പിൽ മുസ്ലിം വോട്ട് കിട്ടാനാണ് സി.പി.എം ഹലാലിനെ പ്രീണിപ്പിക്കുന്നത്. മതേതരത്വം പറയുന്ന കമ്യൂണിസ്റ്റുകാർ ഭക്ഷണത്തിെൻറ പേരിൽപോലും മതസ്പർധയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.