മാള: ജില്ലയിലെ ആദ്യ വനിത സെക്കൻഡ് ഇൻ കമാൻഡറായി എസ്.ഐ രമ്യ കാർത്തികേയൻ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ നടന്ന ജില്ല പരിപാടിയുടെ പരേഡിലാണ് സെക്കൻഡ് ഇൻ കമാൻഡറായി മാള പ്രിൻസിപ്പൽ എസ്.ഐ രമ്യ കാർത്തികേയന് അവസരം ലഭിച്ചത്. പൊലീസ് ജില്ല ഹെഡ്ക്വാര്‍ട്ടേഴ്സ് ക്യാമ്പ് ഇന്‍സ്പെക്ടര്‍ കെ. വിനോദ് കുമാറാണ് പരേഡ് നയിച്ചത്.
സർവിസ് പ്ലാറ്റൂണുകളിൽ എസ്.ഐ രമ്യ ഉൾപ്പെട്ട, സബ് ഇന്‍സ്പെക്ടര്‍ എം.ആര്. കൃഷ്ണപ്രസാദ് നയിച്ച റൂറല്‍ വനിത പൊലീസിന്റെ പ്ലാറ്റൂണിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തിനുശേഷമാണ് സ്വാതന്ത്ര്യദിനാഘോഷം പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കാനായത്. സ്ത്രീകളും കുട്ടികളും അടക്കം വൻ ജനാവലി സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. മന്ത്രി കെ. രാധാകൃഷ്ണന് പതാക ഉയർത്തുകയും വിവിധ സേനാവിഭാഗങ്ങളുടെ പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.