പത്തനംതിട്ട: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിലെ തീരുമാനം ഇനിയും വർഷങ്ങൾ നീള ാൻ സാധ്യത. 13 വര്‍ഷം നീണ്ട കേസാണ് വ്യാഴാഴ്ച വിശാല ഭരണഘടന െബഞ്ചിനു വിട്ടത്. ഇതോടെ കേ സ് ഇനിയും നീളുമെന്ന് വ്യക്തമായി. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, ചേലാകർമ നി രോധനം, പാഴ്സി സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം തുടങ്ങിയവ കൂടി ഇതിനൊപ്പം പരിഗണിക്കാ ൻ കോടതി തീരുമാനിച്ചതോടെ മതവിശ്വാസവും ഭരണഘടനയും സംബന്ധിച്ച് രാജ്യത്ത് സുപ്ര ധാന വിധിക്കാണ് ശബരിമല കേസ് നിമിത്തമാകുന്നത്.
യുവതി പ്രവേശനവുമായി ബന്ധപ്പെ ട്ട കേസ് തുടങ്ങിയത് 1990ലാണ്. 1990ല്‍ ദേവസ്വം കമീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചു മകളുടെ ചോറൂണ് സന്നിധാനത്ത് നടത്തിയതിെൻറ ചിത്രം പത്രങ്ങളില്‍ വന്നതോടെയാണ് യുവ തി പ്രവേശന കേസിനു തുടക്കം കുറിച്ചത്. ചങ്ങനാശ്ശേരി സ്വദേശിയായ എസ്. മഹേന്ദ്രന് ഈ ചിത് രവുമായി 1990 സെപ്റ്റംബര്‍ 24ന് ഹൈകോടതിയെ സമീപിച്ചു. 1991 ഏപ്രിൽ അഞ്ചിന് യുവതി പ്രവേശനം നിരോധിച്ചു ഹൈകോടതി വിധി പറഞ്ഞു. 10 മുതല്‍ 50വരെ പ്രായമുള്ള സ്ത്രീകളെയാണ് വിലക്കിയത്. വ ിധി നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ പൊലീസിനെ ഉപയോഗിക്കാന്‍ സര്‍ക്കാറിനു നിർദേ ശവും നല്കി. പിന്നീട് 15 വര്‍ഷത്തിനുശേഷം യങ് ലോയേഴ്സ് അസോസിയേഷന് ഇതിനെതിരെ സുപ്രീംക ോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
കേസിെൻറ നാള്‍വഴി ഇങ്ങനെ:
2006 ജൂലൈ 28: ശബരിമലയില്‍ സ്ത്രീകളുടെ പ്ര വേശന വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് സെക്രട്ടറി ഭക്തി പശ്രീജ സേത്തി സുപ്രീംകോടതിയില്‍ റിട്ട് ഹരജി നല്കുന്നു.
2006 ആഗസ്റ്റ് 18: ചീഫ് ജസ്റ്റിസ് വൈ.കെ. സബര്‍വാള്‍, ജസ്റ്റിസുമാരായ എസ്.എച്ച്. കപാഡിയ, സി.കെ. ഠാക്കൂര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹരജി പരിഗണിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി കെ.കെ. വേണുഗോപാല്‍ ഹരജി ഫയലില്‍ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടു. എതിര്‍പ്പ് തള്ളി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.
2007 ജൂലൈ 11: ഹരജി രണ്ടംഗ ബെഞ്ചിെൻറ പരിഗണനക്ക്. ജസ്റ്റിസുമാരായ എസ്.ബി. സിന്‍ഹ, എച്ച്.എസ്. ബേദി എന്നിവരുടെ ബെഞ്ച് ആറാം നമ്പര്‍ കോടതിയില്‍ കേസ് പരിഗണിച്ചു. മറുപടി സത്യവാങ്മൂലം നല്കാന് കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് ആര്. സതീഷ് ആവശ്യപ്പെടുന്നു. കേസില്‍ കക്ഷിചേരാന്‍ എൻ.എസ്.എസിനെ കോടതി അനുവദിച്ചു.
2007 സെപ്റ്റംബര്‍ 25: ഹരജി പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാറിെൻറ ആവശ്യം കോടതി അംഗീകരിച്ചു.
2007 നവംബര്‍ 13: വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് വ്യക്തമാക്കി നിയമവകുപ്പിലെ ജോയൻറ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഒപ്പുെവച്ച സത്യവാങ്മൂലമാണ് സര്‍ക്കാർ സ്റ്റാൻഡിങ് കൗണ്‍സില്‍ ആര്. സതീഷ് ഫയല്‍ ചെയ്തത്.
2007 നവംബര്‍ 16: സർക്കാർ സത്യവാങ്മൂലത്തിനു മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെട്ടു. ആവശ്യം കോടതി അംഗീകരിച്ചു.
2008 മാര്‍ച്ച് 3: ഹരജി മൂന്നംഗ ബെഞ്ചിെൻറ പരിഗണനക്ക് വിടണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചു.
2016 ജനുവരി 11: എട്ട് വര്‍ഷത്തിനുശേഷം കേസ് വീണ്ടും സുപ്രീംകോടതി പരിഗണനക്ക്. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി.സി. ഘോഷ്, ജസ്റ്റിസ് എന്‍.വി. രമണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാറിന് (ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്) വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോണ്‍സല്‍ ലിസ് മാത്യു, പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി തേടി. യങ് ലോയേഴ്സ് അസോസിയേഷെൻറ ഹരജിയില്‍ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന് രാമമൂര്‍ത്തിയെ അമിക്കസ്ക്യൂറിയായി നിയമിച്ചു.
2016 ജനുവരി 15: ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് പ്രസിഡൻറ് നൗഷാദ് അഹമ്മദ് ഖാന് തനിക്ക് വധഭീഷണി ലഭിക്കുന്നുവെന്നു കാണിച്ച് സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു. ജനുവരി 11ന് നടന്ന വാദത്തിെൻറ റിപ്പോര്‍ട്ടുകള്‍ വാര്‍ത്തചാനലുകള്‍ സംപ്രേഷണം ചെയ്തതിനുശേഷം 500ലധികം വധഭീഷണി ലഭിച്ചു എന്നായിരുന്ന പരാതി.
2016 ജനുവരി 18: നൗഷാദ് അഹമ്മദ് ഖാെൻറ പരാതി പരിഗണിച്ച സുപ്രീംകോടതി ഭീഷണികളെ ശക്തമായി അപലപിച്ചു. ഖാന് സുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹി പൊലീസിനു നിർദേശം. ഇത്തരം ഭീഷണികള്‍ പരസ്യമായി തള്ളിപ്പറയാന്‍ സംസ്ഥാന സര്‍ക്കാറിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും നിര്‍ദേശിച്ചു.
2016 ഫെബ്രുവരി 5: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്കി. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണമെന്നും സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണം എന്നുമായിരുന്നു ആവശ്യം.
2016 ഫെബ്രുവരി 12: നൗഷാദ് അഹമ്മദ് ഖാന് ലഭിച്ച വധഭീഷണിയെക്കുറിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസ് സുപ്രീംകോടതിക്ക് കൈമാറി. സീനിയര്‍ അഭിഭാഷകന് രാജു രാമചന്ദ്രനെ കേസിലെ അമിക്കസ്ക്യൂറിയായി നിയമിച്ചു.
2016 ഏപ്രില്‍ 11: ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് പി.സി. ഘോഷ്, ജസ്റ്റിസ് എന്‍.വി. രമണ എന്നിവര്‍ മാറി. ജസ്റ്റിസ് ഗോപാല്‍ ഗൗഡ, ജസ്റ്റിസ് കുര്യന് ജോസഫ് എന്നിവര്‍ പുതുതായി വന്നു. പുതിയ ബെഞ്ച് വിശദമായി വാദം കേട്ട് തുടങ്ങി. ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഗോപാല്‍ ഗൗഡയും യുവതി പ്രവേശനത്തിന് അനുകൂലമായ പല പരാമര്‍ശങ്ങളും നടത്തിയപ്പോള്‍, വിശ്വാസങ്ങളിലും ആചാരങ്ങളിലും കോടതി ഇടപെടേണ്ടതില്ല എന്ന നിലപാടാണ് ജസ്റ്റിസ് കുര്യന് ജോസഫ് സ്വീകരിച്ചത്.
2016 ജൂലൈ 11: സുപ്രീംകോടതി ബെഞ്ചില്‍ വീണ്ടും മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് ഗോപാല്‍ ഗൗഡയും ജസ്റ്റിസ് കുര്യന് ജോസഫും മാറി. ജസ്റ്റിസ് സി. നാഗപ്പന്, ജസ്റ്റിസ് ആര്. ഭാനുമതി എന്നിവര്‍ പുതുതായി വന്നു.
2016 നവംബര്‍ 7: പിണറായി വിജയന് സര്‍ക്കാറിെൻറ നിലപാട് കോടതിയെ അറിയിക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാറിെൻറ സത്യവാങ്മൂലം പിൻവലിക്കാൻ അനുമതി നൽകണമെന്നും അച്യുതാനന്ദൻ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലമാണ് സർക്കാർ നിലപാടെന്നും സർക്കാർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത അറിയിച്ചു.
2017 ഒക്ടോബര്‍ 13: ഹരജി ഭരണഘടന ബെഞ്ചിനുവിട്ട് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവായി.
2018 ജൂലൈ 26: കേസില്‍ അയ്യപ്പ സേവാസംഘം കക്ഷി ചേരുന്നു.
2018 ജൂലൈ 17: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്, എ.എന്‍. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ച് മുമ്പാകെ വാദം ആരംഭിച്ചു.
2018 ആഗസ്റ്റ് - 2: എട്ടു ദിവസം നീണ്ടവാദം പൂര്‍ത്തിയായി.
2018 സെപ്റ്റംബര്‍ 28: ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് ഭൂരിപക്ഷ വിധി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിച്ച് പ്രത്യേക വിധിയെഴുതി.
2018 നവംബര്‍ 13: 49 പുനഃപരിശോധന ഹരജികള്‍ കോടതി പരിഗണിച്ചു.
2019 ഫെബ്രുവരി 6: രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെ വിശദവാദം കേട്ട കോടതി വിധി പറയാന്‍ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.