സന്നിധാനത്ത്​ കണ്ട ജീൻസിട്ടയാൾ യുവതിയാണെന്ന്​ സംശയിച്ച്​ പ്രതിഷേധം

ശബരിമല: സന്നിധാനത്ത്​ ജീൻസിട്ടയാളെ കണ്ടത്​ യുവതിയായി തെറ്റിദ്ധരിച്ചത്​ പരിഭ്രാന്തി പരത്തി. ഏഴരയോടെ പടിപൂജ നടക്കുന്നതിനിടെയായിരുന്നു സംഭവം. ജീൻസിട്ട സ്​ത്രീയാണോയെന്ന്​ ആരോ സംശയിച്ചതിനെത്തുടർന്ന്​ ഇയാൾ ബഹളംവെച്ചു. സംഭവമറിഞ്ഞ്​ അവിടെ ഉണ്ടായിരുന്നവരെല്ലാം ​ശരണം വിളിച്ചു. എന്നാൽ, മുടിവളർത്തിയ യു​വാവാണെന്ന്​ തിരിച്ചറിഞ്ഞതോടെ പ്രതിഷേധം അവസാനിച്ചു.

നീലിമലയിൽ പുലിയെ കണ്ടതായി സംശയം
ശബരിമല: നീലിമലക്ക്​ സമീപം വൈകീട്ട്​ ആറരയോടെ പുലിയെ കണ്ടതായി സംശയം. നടയടക്കുന്ന ദിവസമായതിനാൽ ഭക്തർ മലയിറങ്ങുന്ന ​േനരത്ത്​​ അപ്രതീക്ഷിതമായി പുലി നടവഴിയിലൂടെ പാ​ഞ്ഞോടുകയായിരുന്ന​േത്ര​. എന്നാൽ, ഇൗസമയം വഴിയിൽ ഭക്തർ കുറവായിരുന്നു. നടയിറങ്ങിവന്ന ഭക്തരാണ്​ പുലിയാണെന്ന്​ പറഞ്ഞത്​. എന്നാൽ, വിവരം സ്ഥിരീകരിച്ചിട്ടില്ല.

ശബരിമല: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഹരജി
കൊച്ചി: തുലാം മാസ പൂജക്ക്​ ശബരിമല നട തുറന്ന ദിവസങ്ങളിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്​ടസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവ​​ശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. ഒാക്​ടോബർ 17 മുതല്‍ 20 വരെയുണ്ടായ സംഭവങ്ങൾ ഹൈകോടതി സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ ആലപ്പുഴ സ്വദേശി ആര്‍. രാജേന്ദ്രനാണ് ഹരജി നൽകിയത്. ആക്​ടിവിസ്​റ്റുകളായ സ്​ത്രീകളെ മലകയറാൻ സഹായിച്ചതിൽ ​െഎ.ജിമാരായ ശ്രീജിത്തിനു​ം മനോജ് എബ്രഹാമിനും പങ്കുണ്ടെന്നും ഇവർക്കെതിരെയും അന്വേഷണം വേണമെന്നും ഹരജിയിൽ പറയുന്നു​.

ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ പുണ്യഭൂമിയുടെ പരിശുദ്ധി നശിപ്പിക്കാനുദ്ദേശിച്ച്​ ബോധപൂർവം നടത്തിയതാണെന്നാണ്​​ ആരോപണം. ആക്ടിവിസ്​റ്റുകളായ അഞ്ച്​ വനിതകളാണ് ശബരിമല സന്ദര്‍ശനത്തിന് എത്തിയത്. മുന്‍കാല ചരിത്രം മോശമായ ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കി. 1950ല്‍ ശബരിമലയിലുണ്ടായ തീപിടിത്തം അന്വേഷിച്ച്​ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്​ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തെ തകര്‍ക്കാന്‍ തല്‍പരകക്ഷികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയമുണ്ട്. ശബരിമലയില്‍ കടന്നുകയറാന്‍ ശ്രമിച്ച സ്ത്രീകളുടെ ഉദ്ദേശലക്ഷ്യങ്ങൾ സംബന്ധിച്ചും ശബരിമലയില്‍ നടന്ന സംഭവങ്ങൾക്ക്​ പിന്നിലെ യാഥാർഥ്യങ്ങൾ സംബന്ധിച്ചും അന്വേഷണം അനിവാര്യമാണെന്ന്​ ഹരജിയിൽ പറയുന്നു.

ശബരിമലയുടെ ചുമതല ദേവസ്വം ബോർഡിൽനിന്ന് മാറ്റാൻ നടപടിയെടുക്കും -പന്തളം കൊട്ടാരം
ശബരിമല: ശബരിമലയുടെ ചുമതല ദേവസ്വം ബോർഡിൽനിന്ന് മാറ്റി ഭക്തരുടെ നേതൃത്വത്തിൽ ട്രസ്​റ്റ്​ രൂപവത്​കരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡൻറ് ശശികുമാരവർമ പറഞ്ഞു. ബോർഡ് പൂർണമായും രാഷ്​ട്രീയവത്​കരിച്ചിരിക്കുകയാണ്​. ശബരിമല ക്ഷേത്രകാര്യത്തിൽ രാഷ്​ട്രീയമാനം ഉണ്ടാകേണ്ട കാര്യമില്ല. സ്വതന്ത്ര നിലപാട് എടുക്കാൻ കഴിയാത്ത ബോർഡിലുള്ള വിശ്വാസം ഭക്തർക്ക് നഷ്​ടപ്പെട്ടു. ശബരിമലയിൽ ബോർഡ് സംവിധാനം മാറ്റി ഭക്തരെ ബഹുമാനിക്കുന്ന സംവിധാനം ഉണ്ടാക്കിയെടുക്കും. ആചാരങ്ങൾ അതേ രീതിയിൽ തുടരുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ബോർഡ് അത് നടപ്പാക്കുന്നില്ല. വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാറും ദേവസ്വം ബോർഡും തയാറാകാത്തത് പ്രതിഷേധാർഹമാണ്. ഭക്തരോടുള്ള യുദ്ധപ്രഖ്യാപനമാണ് സർക്കാർ നടത്തുന്നത്. ഇടതുസർക്കാറിൽനിന്ന്​ കേരളം പ്രതീക്ഷിക്കുന്നത് മതേതരത്വമാണ്. മറ്റ് ആരാധനാലയങ്ങളുടെ കാര്യത്തിൽ സർക്കാർ എന്തിനാണ് മൗനം ഭജിക്കുന്നതെന്നും ഇത് ആർക്കുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.



Tags:    
News Summary - sabarimala clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.