ശബരിമല: സ്ത്രീ പ്രവേശനത്തിനെതിരെ ശബരിമലയിൽ നടത്തിയ അക്രമസമരങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ കൂട്ടത്തോടെ ആക്രമിക്കാൻ സംഘ്പരിവാർ സംഘടനകൾ പദ്ധതിയിട്ടതായി ഇൻറലിജൻസ് റിപ്പോർട്ട്. ഇതെതുടർന്ന് മാധ്യമപ്രവർത്തകർ ഞായറാഴ്ച രാത്രിയിൽ കൂട്ടത്തോടെ സന്നിധാനം, പമ്പ എന്നിവിടങ്ങളിൽനിന്ന് മടങ്ങി. ഞായറാഴ്ച രാത്രിയിൽ ഒമ്പതുമണിയോടെയാണ് വിവരം പൊലീസ് അധികൃതർ മാധ്യമപ്രവർത്തകരെ അറിയിച്ചത്.
ശബരിമലയിലെ ഭക്തരുടെ സമരത്തിന് എതിരായ വാർത്തകളാണ് ചാനലുകളും പത്രങ്ങളും നൽകുന്നതെന്നാരോപിച്ചാണ് ആക്രമിക്കാൻ പദ്ധതിയിട്ടത്. സ്ത്രീ പ്രവേശനമുണ്ടായാൽ തടയുന്നതിനായി 2000ത്തോളം സംഘ്പരിവാർ പ്രവർത്തകരാണ് സന്നിധാനത്ത് തമ്പടിച്ചിരുന്നത്. നേതൃത്വം പ്രവർത്തകർക്ക് നൽകിയ നിർദേശം അനുസരിച്ചാണ് പ്രവർത്തകർ ആക്രമണ പദ്ധതിയിട്ടതെന്നാണ് പൊലീസിന് കിട്ടിയ വിവരം.
സന്നിധാനത്ത് ഉണ്ടായിരുന്നവർ ഇരുമുടിക്കെട്ട് ഏന്തിയവരായിരുന്നതിനാൽ തീർഥാടകരെയും സമരക്കാരെയും തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല. 400ഓളം പൊലീസുകാരാണ് സന്നിധാനത്തും പമ്പയിലുമായി ഉണ്ടായിരുന്നത്. ഇവരെക്കൊണ്ട് മാധ്യമപ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ടായിരുന്നു. ആർ.എസ്.എസ്, ശിവസേന, ബജ്റംഗ് ദൾ പ്രവർത്തകരാണ് സമരഭടന്മാരായി ഇരുമുടിക്കെട്ടുമേന്തി എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.