വടകര: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഐ.ജി മനോജ് എബ്രഹാമിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍. കല്ലാച്ചി നിടുംപറമ്പ് മാവുള്ളപറമ്പത്ത് എം.എം. മനുവിനെയാണ് (29) റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയുടെ പേരില്‍ കലാപം ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടതാണ് നടപടിക്ക് കാരണം. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന് പിള്ളയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗമാണ് പ്രതി.
നാമജപയാത്ര: നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പൊതുവഴി തടസ്സപ്പെടുത്തുന്ന തരത്തിൽ പ്രകടനം നടത്തിയതിന് ഐ.പി.സി 283ാം വകുപ്പുപ്രകാരമാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 250ഓളം പേർക്കെതിരെയായിരുന്നു നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.