മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സംഭവം: മണിയമ്മയെ ജാമ്യത്തില്‍ വിട്ടു

കോഴഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് ആക്ഷേപിച്ച കേസിൽ ചെറുകോല്‍ വടക്കേ പാരൂര്‍ മണിയമ്മ എന്ന രാധാമണിയമ്മയെ അറസ്​റ്റ്​ ചെയ്ത്​ ജാമ്യത്തില്‍ വിട്ടയച്ചു. ശബരിമല സ്​ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച്​ മണിയമ്മ മുഖ്യമന്ത്രിയെ ജാതിചേർത്തുവിളിച്ച്​ അസഭ്യം പറഞ്ഞത്​ ഫേസ്​ബുക്കിൽ പ്രചരിച്ചിരുന്നു. തുടർന്ന്​ എസ്.എന്‍.ഡി.പി പത്തനംതിട്ട മുന്‍ യൂനിയന്‍ സെക്രട്ടറിയാണ്​ മണിയമ്മക്കെതിരെ ആറന്മുള പൊലീസ് സ്​റ്റേഷനില്‍ പരാതി നല്‍കിയത്​.

Tags:    
News Summary - sabarimala clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.