തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതി ഹരജികൾ പരിഗണിക്കുേമ്പാൾ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാലേ നിലപാട് വ്യക്തമാക്കേണ്ടതുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സുപ്രീംേകാടതി എന്ത് ഉത്തരവ് പുറപ്പെടുവിച്ചാലും അംഗീകരിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു.
വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളും പ്രതിഷേധങ്ങളും യുവതികളെ പ്രവേശിപ്പിക്കാനുള്ള നടപടിയും സുപ്രീംകോടതിയെ അറിയിക്കും. 13ന് ഹരജികൾ പരിഗണിക്കുേമ്പാൾ ബോർഡിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകും. ആര്യാമ സുന്ദരവുമായി േബാർഡ്നിലപാട് ചർച്ച ചെയ്യാൻ ദേവസ്വം കമീഷണർ എൻ. വാസു, ബോർഡിെൻറ ഹൈകോടതിയിലെ സ്റ്റാൻഡിങ് കൗൺസിൽമാരായ കെ. ശശികുമാർ, എസ്. രാജ്മോഹൻ എന്നിവരെ ചുമതലപ്പെടുത്തി.
സ്ത്രീപ്രവേശനവിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരുന്ന കാലത്ത് ബോർഡ് പ്രസിഡൻറായിരുന്ന അഡ്വ. എം. രാജഗോപാലൻനായരുടെ വിദഗ്ധ അഭിപ്രായം ആരായാനും തീരുമാനിച്ചതായി പ്രസിഡൻറ് എ. പത്മകുമാർ പറഞ്ഞു. സുപ്രീംകോടതിയിൽ ഹാജരായിരുന്ന അഭിഭാഷക ബീന മാധവിനെ ആ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനവും യോഗം അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.