തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതിവിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നത്. മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവാഴ്ചയുള്ള രാജ്യത്ത് ഭരിക്കുന്ന കക്ഷി തന്നെ സുപ്രീംകോടതിവിധി അട്ടിമറിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഒരു കൂട്ടര്‍ കൊടിയെടുത്ത് സമരം ചെയ്യുമ്പോള്‍ മറ്റൊരു കൂട്ടര്‍ കൊടിയില്ലാതെ ഇതിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കുകയാണ് പ്രക്ഷോഭകരുടെ ലക്ഷ്യം.
മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാൻ ആര്‍. ബാലകൃഷ്ണപിള്ള, എഴുത്തുകാരി കെ.ആര്‍. മീര, മുന്‍പ്രധാനമന്ത്രി മന്മോഹന്സിങ്ങിെൻറ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.ആര്‍. നായര്‍, ലോക്സഭ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി, എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയുടെ പൂര്‍ണരൂപം ഞായറാഴ്ച രാത്രി 7.30ന് വാര്‍ത്താചാനലുകളില്‍ സംപ്രേഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.