തിരുവനന്തപുരം: ശബരിമലയിൽ നെയ്യഭിഷേകത്തിനുള്ള സമയം ദീർഘിപ്പിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ. ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിൽ ഡി.ജി.പിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പുലർച്ച 3.15 മുതൽ ഉച്ചക്ക് 12 വരെയാണ് ഭക്തർക്ക് നെയ്യഭിഷേകം അർപ്പിക്കാനുള്ള സമയം.
തിങ്കളാഴ്ച മുതൽ 3.15 മുതൽ 12.30 വരെയാകും. നെയ്യഭിഷേകത്തിനുമുമ്പ് തന്നെ ഭക്തരെ സന്നിധാനത്ത് എത്തിക്കാനുള്ള സൗകര്യങ്ങൾ ദേവസ്വംബോർഡും പൊലീസ് ചേർന്നൊരുക്കും. എന്നാൽ, ഇതിെൻറ മറവിൽ സന്നിധാനത്തെ സമരകേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ല. ശബരിമലയിൽ എത്തുന്നവർക്ക് ഇരുമുടിക്കെട്ടിനെക്കുറിച്ച് ധാരണയുണ്ടാകണം. അതില്ലാതെ വരുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
പ്രളയത്തെ തുടർന്ന് പമ്പയിലെ സൗകര്യങ്ങളെല്ലാം നശിച്ചിരിക്കുകയാണ്. അതിനാൽ നിലയ്ക്കലിനെ പുതിയ ബേസ് ക്യാമ്പാക്കും. നിലയ്ക്കലിൽ 10,000 പേർക്ക് വിരിവെക്കാൻ തരത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തും. പമ്പയിൽ കൂടുതൽ ബയോ ടോയ്െലറ്റുകൾ സ്ഥാപിക്കും. നിലയ്ക്കലിൽ 60,000 ലിറ്റർ കുടിവെള്ളം എത്തിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
20,000 വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കും. കഴിഞ്ഞ തവണ 15,000 വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് സൗകര്യമുണ്ടായിരുന്നതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.