കണ്ണൂർ: എല്ലാ ആചാരങ്ങളും എല്ലാ കാലത്തും തുടരണമെന്ന് നിർബന്ധം പിടിക്കാനാവില്ലെന്നും കാലാനുസൃതമായി ആചാരം മാ റിവരുമെന്നും ഒ. രാജഗോപാൽ എം.എൽ.എ. എന്നാൽ, ആ മാറ്റം വിശ്വാസത്തെ എതിർക്കുന്നവർ കൊണ്ടുവരാൻ തുടങ്ങിയാൽ എതിർക്കപ്പെടുെമന്നും അദ്ദേഹം പറഞ്ഞു. ഭരണകൂട ഭീകരതക്കും പൊലീസ് രാജിനുമെതിരെ എൻ.ഡി.എ കണ്ണൂരിൽ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.
കമ്യൂണിസ്റ്റുകാർ ഇൗശ്വര വിശ്വാസികളാവണെമന്ന് നിർബന്ധമില്ല. അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യമായ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, ഭരണാധികാരികൾ ജനവികാരം മാനിക്കാൻ തയാറാവണം. നിരപരാധികളെ ഫോേട്ടാ കാണിച്ച് കേസിൽപെടുത്തുന്ന സ്ഥിതിവിശേഷമാണ് കേരളത്തിൽ. യഹൂദരെ പീഡിപ്പിച്ച ഹിറ്റ്ലറുടെ സമീപനമാണ് പിണറായി സര്‍ക്കാര്‍ വിശ്വാസികളോട് കൈക്കൊള്ളുന്നതെന്നും രാജഗോപാൽ കുറ്റപ്പെടുത്തി. സി.പി.എം ഭരണത്തെ പാഠംപഠിപ്പിക്കാൻ രണ്ടര വർത്തിനുശേഷം അമ്മമാർക്കും സ്ത്രീകൾക്കും അവസരം വരുന്നുണ്ടെന്നും ശബരിമല വിശ്വാസത്തിെൻറ പേരില്‍ കോണ്‍ഗ്രസ് ആളും തരവും നോക്കി പ്രതികരിച്ച് കള്ളക്കളി കളിക്കുകയാണെന്നും രാജഗോപാല്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.