പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവത്തിൽ പ്രതികളുടെ ഫോേട്ടാകൾ പൊലീസ് തയാറാക്കി. 150 പേരുടെ ഫോട്ടോകൾ ഉള്‍പ്പെടുത്തിയുള്ള ആല്‍ബമാണ് പൊലീസ് തയാറാക്കിയത്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
സംഘർഷത്തിെൻറ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഫോേട്ടാ തയാറാക്കിയത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. പ്രകാശ് ബാബുവിെൻറ ഫോേട്ടായും പ്രതികളുടെ കൂട്ടത്തിലുണ്ട്. ഫോേട്ടാകൾ സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും അയച്ചുകൊടുത്തു.
ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോൾ ദർശനത്തിന് സ്ത്രീക്ക് 50 വയസിൽ താഴെയാണ് പ്രായം എന്നാരോപിച്ചാണ് ഇരുനൂറോളം പേർ ചേർന്ന് ഇവരെ തടഞ്ഞത്. അക്രമികൾ ഇവരെ മർദിക്കുകയും ചെയ്തിരുന്നുവെന്ന് ഭർത്താവ് ആരോപിച്ചിരുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായിട്ടുണ്ട്. സ്ത്രീക്ക് 52 വയസാണെന്ന് പിന്നീട് തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.