തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല സന്ദർശനത്തിനെത്തുന്ന ആക്ടിവിസ്റ്റുകൾക്ക് സുര ക്ഷ നൽകാനാവില്ലെന്ന് പൊലീസ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെയും മല കയറാൻ അനുവദിക്കില്ലെന്നാണ് പൊലീസിന്‍റ നിലപാട്. തിരക്കുള്ളപ്പോൾ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. വരും ദിവസങ്ങളിൽ യുവതികളെത്തിയാൽ സ്ഥിതി ഗുരുതരമാവുമെന്നും സന്നിധാനത്തിെൻറ ചുമതലയുള്ള ഉദ്യോഗസ്ഥർ ഡി.ജി.പിക്ക് റിപ്പാർട്ട് നൽകി.
ശബരിമലയിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തി മാത്രമാമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയെത്തിയ ബിന്ദുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഒട്ടേറെ കേസുകളിൽ പ്രതിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരക്കാരെത്തിയാൽ തിരിച്ചയക്കാൻ അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.