തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വിസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കാക്കിനട-കൊല്ലം സുവിധ സ്‌പെഷല്‍ ട്രെയിനും കൊല്ലം-വിശാഖപട്ടണം സ്‌പെഷല്‍ ട്രെയിനുകളുമാണ് ഓടുക.
വിശാഖപട്ടണം-കൊല്ലം സ്‌പെഷല്‍ ട്രെയിന്‍ (08515) 17, 20, 24, 27, ഡിസംബര്‍ ഒന്ന്, നാല്, എട്ട്,15, 22, 25, ജനുവരി അഞ്ച്, 12, 15 തീയതികളിൽ സര്‍വിസ് നടത്തും. വിശാഖപട്ടത്തുനിന്ന് രാത്രി 11.15ന് പുറപ്പെടുന്ന ട്രെയിന്‍ മൂന്നാം ദിവസം രാവിലെ ഏഴിന് കൊല്ലത്തെത്തും. തിരികെ കൊല്ലത്തുനിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍ (08516) 19, 22, 26, 29, ഡിസംബര്‍ മൂന്ന്, ആറ്,10,17, 24, 27, ജനുവരി ഏഴ്,14, 17 തീയതികളില്‍ സര്‍വിസ് നടത്തും. കൊല്ലത്തുനിന്ന് രാവിലെ 10ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് 6.30ന് വിശാഖപട്ടണത്ത് എത്തും.
ഒരു എസി ടു ടയര്‍, മൂന്ന് ത്രീ ടയര്‍, മൂന്ന് സ്ലീപ്പര്‍, ഏഴ് ജനറല്‍ സെക്കന്‍ഡ് ക്ലാസ് എന്നിങ്ങനെ കോച്ചുണ്ടാകും.കാക്കിനട-കൊല്ലം സുവിധ സ്‌പെഷല്‍ ട്രെയിന്‍ (82717) 10,15,19, 23 തീയതികളില്‍ രാത്രി 11.50ന് കാക്കിനടയില്‍നിന്ന് പുറപ്പെട്ട് മൂന്നു ദിവസത്തിനുശേഷം രാവിലെ ഏഴിന് കൊല്ലത്ത് എത്തും. കൊല്ലം-കാക്കിനട സ്‌പെഷല്‍ ട്രെയിന്‍ (82718) 17, 21, 25 തീയതികളില്‍ രാവിലെ 10ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് 6.30ന് കാക്കിനടയില്‍ എത്തും.
കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജങ്ഷന്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, വാണിയമ്പാടി, കാട്പാടി, തിരുട്ടാനി, റെനിഗുണ്ടെ, ശ്രീകാളഹസ്തി, വെങ്കടഗിരി, ഗുണ്ടൂര്‍, നെല്ലൂര്‍, കവാലി, ഒങ്കോളെ, തെനാലി, വിജയവാഡ, രാജമുണ്‍ട്രി, സമല്‍കോട്ട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.