തിരുവനന്തപുരം: രാത്രിയിൽ ശബരിമലയിൽ തങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹറ. ദർശനത്തിനു വരുന്ന സ്ത്രീകൾക്ക് പൊലീസുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ നൽകുമെന്നും ഇൗ നമ്പറിൽ വിളിക്കുന്നവർക്ക് സംരക്ഷണം നൽകുമെന്നും ഡി.ജി.പി പറഞ്ഞു.
ശബരിമലയിലെത്താൻ എഴുനൂറിലധികം യുവതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശബരിമലയിലേക്ക് ചില സംഘടനകൾ നുഴഞ്ഞു കയറുമെന്ന് ഇൻറലിജൻസ് റിപ്പോർട്ടുണ്ട്. സുരക്ഷക്കായി കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.