കൊച്ചി: ഈ വർഷവും ശബരിമല ദർശനം നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ബിന്ദു അമ്മിണി. തനിക്ക് ഒരു രാഷ്ട ്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും അതുകൊണ്ടുതന്നെ താൻ ശബരിമലയ്ക്ക് പോകുന്നതിനു പിന്നിൽ ഗൂഢാലോചനയുണ ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
താൻ അപ്രഖ്യാപിത തടവിലാണെന്നും സ്വതന്ത്രമായി സഞ്ചരിക്കാൻ അവകാശം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബിന്ദു പൊലീസ് കമീഷണർക്ക് പരാതി നൽകി. ശബരിമല ദർശനത്തിന് അവസരമൊരുക്കാത്ത സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകും.
തന്നെ ആക്രമിച്ചവർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അക്രമിസംഘത്തിൽ അഞ്ചുപേർ കൂടി ഉണ്ടായിരുന്നതായി ബിന്ദുവിെൻറ പരാതിയിൽ പറയുന്നു. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബിന്ദുവിനെതിരായ മുളക് സ്പ്രേ ആക്രമണത്തിൽ പ്രതിഷേധിച്ചും ചിലർ രംഗത്തെത്തി. പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം കൂടി കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. കഠിന ദേഹോപദ്രവം ഏൽപിച്ചതിന് ഐ.പി.സി 326 ബി വകുപ്പാണ് കണ്ണൂർ സ്വദേശിയും ഹിന്ദു ഹെൽപ്ലൈൻ പ്രവർത്തകനുമായ ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കമീഷണർ ഓഫിസ് വളപ്പിൽ പൊലീസിെൻറ കൺമുന്നിലായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.