ശബരിമലയിൽ പൊലീസിന്​ വീഴ്​ചയുണ്ടായോയെന്ന്​ പരിശോധിക്കും- ഡി.ജി.പി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പൊലീസ്​ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ശബരിമലയില്‍ പൊലീസ് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഏറ്റവും അനുയോജ്യരും കഴിവു തെളിയിച്ചവരുമായ ഉന്നത ഉദ്യോഗസ്ഥരാണ് അവിടെ സേനക്ക് നേതൃത്വം നല്‍കുന്നത്. അവരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന് നടയടച്ച ശേഷം പരിശോധിക്കും. അതിനിടയ്​ക്ക് അന്വേഷണമൊന്നുമില്ല.

മണ്ഡലകാലം പൊലീസിന് വെല്ലുവിളിയാണെന്നും പൊലീസിനെ സംബന്ധിച്ച് പ്രയാസകരമായ സമയമാണെന്നും ബെഹ്റ പറഞ്ഞു. മാധ്യമപ്രവർത്തകയെ പൊലീസ് ഹെല്‍മറ്റും ജാക്കറ്റും അണിയിച്ച് മലകയറ്റിയതും ആക്ടിവിസ്​റ്റിന്​ ​​പ്രവേശനമൊരുക്കിയതും വിവാദമായ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ വിശദീകരണം.

Tags:    
News Summary - Sabarimala Women entry issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.