തിരുവനന്തപുരം: ശബരിമല ദർശനത്തിന് ഇനിയും യുവതികൾ എത്താൻ സാധ്യതയെന്ന് രഹസ്യ ാന്വേഷണ മുന്നറിയിപ്പ്. കഴിഞ്ഞ സീസണിൽ യുവതികളെ പൊലീസ് സംരക്ഷണയിൽ ശബരിമലയിൽ എ ത്തിച്ച സംസ്ഥാന സർക്കാർ ഇക്കുറി അതുവേണ്ടെന്ന കർശന നിലപാടിലാണ്. ചൊവ്വാഴ്ചത്ത െ സംഭവവികാസങ്ങളും മന്ത്രിമാരുടെ പ്രസ്താവനകളും അതു ശരിെവക്കുന്നതാണ്. കഴിഞ്ഞ തവണ പൊലീസ് സുരക്ഷയിൽ സ്ത്രീകളെ ശബരിമല ദർശനത്തിന് എത്തിച്ചത് ലോക്സഭ തെരഞ്ഞെടുപ്പിലേൽപിച്ച തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സർക്കാറിെൻറ നിലപാട് മാറ്റം.
യുവതികൾ എത്തുന്ന സാഹചര്യമുണ്ടായാൽ അനുനയിപ്പിച്ച് മടക്കി അയക്കണമെന്ന നിർദേശമാണ് പൊലീസിന് നൽകിയിരിക്കുന്നത്. സുഗമമായി നടക്കുന്ന ശബരിമല തീർഥാടനം തടയാൻ ബോധപൂർവ ശ്രമം നടക്കുന്നെന്നാണ് സർക്കാർ വിലയിരുത്തൽ. ചില സംഘടനകളും സംഘ്പരിവാർ ശക്തികളും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തൃപ്തി ദേശായിയെ പോലുള്ളവർ ശബരിമല ദർശനത്തിന് എത്തുന്നതിന് പിന്നിലെന്നും സർക്കാർ കരുതുന്നു. എന്നാൽ, ക്ഷേത്രദർശനത്തിനെത്തിയവരെ മടക്കി അയച്ചതിലൂടെ സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടികൾക്കുള്ള സാഹചര്യവും വർധിച്ചിരിക്കുകയാണ്.
തൽക്കാലം ശബരിമലയെ സംഘർഷ ഭൂമിയാക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ശബരിമല ദർശനത്തിന് ഇനിയും യുവതികളുടെ സംഘങ്ങൾ എത്താൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ്. ആ സാഹചര്യത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കാനും പരിശോധന കർശനമാക്കാനുമുള്ള തീരുമാനത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.