ശബരിമല: വിശ്വാസത്തെ തകർക്കാനാണ്​ മുഖ്യമന്ത്രിയുടെ ശ്രമമെന്ന്​ ശ്രീധരന്‍ പിള്ള

കോട്ടയം: ശബരിമല സ്​ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമരന്തി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്​ ശ്രീധരൻ പിള്ള. സ്റ്റാലിന്‍ ആരാധകനായ മുഖ്യമന്ത്രി ശബരിമലയിലെ വിശ്വാസങ്ങളെ തകർക്കാനാണ്​ ശ്രമിക്കുന്നത്​. 1956 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിന് ശ്രമിക്കുന്നുണ്ട്. എ.കെ.ജി ഉള്‍പ്പടെയുള്ളവര്‍ ഇതിന് ശ്രമിച്ചപ്പോള്‍ അദ്ദേഹത്തി​​​െൻറ പാര്‍ട്ടിക്കാര്‍ തന്നെ അത് പരാജയപ്പെടുത്തിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമലയിൽ വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ആര് മുന്നോട്ട് വന്നാലും അവർക്കൊപ്പം നില്‍ക്കും. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല സുപ്രീംകോടതിയുടെ വിധി പ്രസ്​താവം. ശബരിമലയില്‍ പ്രത്യേകതകളൊന്നുമില്ല എന്ന വിധി അംഗീകരിക്കാനാവില്ല. കോടതിയല്ല ആര് പറഞ്ഞാലും ഇത് അംഗീകരിക്കാനാവില്ല. കോടതി വിധി വിശ്വാസത്തില്‍ ഇടപെട്ടാല്‍ അംഗീകരിക്കാനാവില്ല. വിശ്വാസത്തെ കുറിച്ച് തെളിവെടുക്കാന്‍ കോടതി തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ കേന്ദ്രമല്ല കേരളമാണ് തീരുമാനം എടുക്കേണ്ടത്. കേരള നിയമത്തി​​​െൻറ മൂന്നാം ചട്ടം റദ്ദാക്കിയതിനാൽ സംസ്ഥാനമാണ്​ ഇതിൽ നിയമനിർമാണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. മറ്റ് ഉദാഹരണങ്ങള്‍ വെച്ച് ശബരിമലയെ വിലയിരുത്താനാകില്ല. സത്യവാങ്മൂലം കൊടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരുകള്‍ മാറുന്നതിനനുസരിച്ച് വിശ്വാസങ്ങള്‍ മാറ്റാന്‍ കഴിയുമോ എന്നും ശ്രീധരന്‍പിള്ള ചോദിച്ചു.

Tags:    
News Summary - Sabarimala Women entry - PS Sreedharan Pillai against Pinarayi Vijayan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.