ശബരിമല: തെരുവിലിറങ്ങുന്നത്​ ബോധമില്ലാത്തവർ -കെമാൽപാഷ

തിരുവനന്തപുരം: ശബരിമല സ്​ത്രീ പ്രവേശനത്തിനെതിരെ തെരുവിലിറങ്ങുന്നത്​ ബോധമില്ലാത്തവരാണെന്ന്​ റിട്ട. ജസ്​റ്റിസ് ​െകമാൽപാഷ. സമരം നടത്തുന്നവർ പതിനേഴാം നൂറ്റാണ്ടിലെ കേരളത്തെ മടക്കിക്കൊണ്ടുവരികയാണ്. ചരിത്രത്തിൽ സ്ത്രീകളുടെ ശത്രുക്കൾ സ്ത്രീകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സതി നിരോധിക്കുന്നത് വരെ സ്ത്രീകൾ വിശ്വസിച്ചിരുന്നത് അത് വിശ്വാസം ആണെന്നാണ്. ഇന്ന് ക്രിമിനൽ കുറ്റമാണ്. തെക്കൻ തിരുവിതാംകൂറിൽ മാറുമറക്കാനുള്ള അവകാശത്തിനുവേണ്ടി സമരം നടന്നപ്പോൾ അതിനെ എതിർക്കാനും സ്ത്രീകൾ രംഗത്തുവന്നിരുന്നു. വിശ്വാസികളിലെ തീവ്രവാദികളും ഭീകരവാദികളുമാണ് സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ വി. രാധാകൃഷ്​ണ​​​​െൻറ 10 കൃതികളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Sabarimala Women entry Retd JUstice Kamal Pasha -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.