ലോക്സഭ ഉപതെരഞ്ഞെടുപ്പ്: വയനാട്ടില്‍ നാമനിര്‍ദേശപത്രിക നല്‍കിയത് രണ്ടു പേര്‍

കൽപ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഇതുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാർഥികള്‍. സ്വതന്ത്ര സ്ഥാനാർഥി ഷെയ്ക്ക് ജലീല്‍ ജില്ല കലക്ടര്‍ കൂടിയായ ജില്ല വരണാധികാരി ഡി.ആര്‍. മേഘശ്രീക്ക് നാമനിര്‍ദേശപത്രിക നല്‍കി.

ഒക്ടോബർ 18ന് സ്വതന്ത്ര സ്ഥാനാർഥി ഡോ. കെ, പത്മരാജൻ പത്രിക നൽകിയിരുന്നു. അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നാമനിര്‍ദേശപത്രിക സ്വീകരിക്കും.

നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാന തിയതി ഒക്ടോബര്‍ 25 ആണ്. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28ന് നടക്കും. ഒക്ടോബര്‍ 30ന് വൈകിട്ട് മൂന്നിനകം നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.

Tags:    
News Summary - Wayanad Lok Sabha by election: Two candidates filed nomination papers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.