ചേര്‍ത്തല: ശബരിമല യുവതി പ്രവേശനം അടഞ്ഞ അധ്യായമാണെന്നും ഇപ്പോള്‍ നടക്കുന്നത് വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ശ്രമങ്ങളാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആചാരങ്ങളല്ല അനാചാരങ്ങളാണ് മാറേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശബരിമലയില്‍ യുവതികൾ സംഘടിതമായി വരാൻ ശ്രമിക്കുന്നത് ശരിയല്ല. അവിടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. കുഴപ്പമുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നവരുടെ നീക്കങ്ങളാണ് തടയുന്നത്. സ്ത്രീകളുടെ പേരില്‍ ഇപ്പോള്‍ എത്തുന്നത് യഥാര്‍ഥ ഭക്തരല്ല. തുല്യനീതിയിൽ അധിഷ്ഠിതമായ സ്ത്രീപുരുഷ സമത്വമെന്ന വാദമാണ് കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍ ഉയര്‍ത്തുന്നത്. അതിനർഥം ശബരിമല സ്ത്രീ പ്രവേശനമല്ല. ഇത് നവോത്ഥാന പ്രസ്ഥാനത്തിെൻറ പ്രവര്‍ത്തനത്തിനു തടസ്സമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.