ശബരിമല യുവതി പ്രവേശന കേസ്​: വിശാല ബെഞ്ച്​ രൂപീകരിച്ചു

ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളിൽ വാദം കേൾക്കുന്നതിന്​ സുപ്രീംകോടതി ഒമ്പതംഗ വിശാല ബെഞ്ച്​ രൂപവത്​കരിച്ചു. ഈ മാസം 13 മുതലാണ്​ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ അധ്യക്ഷനായ ബെഞ്ച്​ വാദം കേൾക്കുക.

ജസ്​റ്റിസുമാരായ ആർ. ഭാനുമതി, അശോക്​ ഭൂഷൺ, എൽ. നാഗേശ്വര റാവു, മോഹൻ എം. ശാന്തന ഗൗഡർ, എസ്​. അബ്​ദുൽ നസീർ, ആർ. സുഭാഷ്​ റെഡ്​ഢി, ബി.ആർ. ഗവായ്​, സൂര്യകാന്ത്​ എന്നിവരാണ്​ മറ്റ്​ അംഗങ്ങൾ.

2018 സെപ്​റ്റംബർ 28ന്​ ആദ്യവിധി പുറപ്പെടുവിച്ച ബെഞ്ചിലെ ജസ്​റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്​, ആർ.എഫ്​​. നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരാരും പുതിയ ബെഞ്ചിൽ ഉൾപ്പെട്ടിട്ടില്ല. 60 ഹരജികളാണ്​ 13ന്​ കോടതി മുമ്പാകെ വരുന്നത്​.

Tags:    
News Summary - sabarimala womenm entry to nine member bench -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.