തിരുവനന്തപുരം: രക്തദാനം വഴിയുള്ള എച്ച്.െഎ.വി പകർച്ച തടയാൻ സംസ്ഥാനത്ത് ഏഴ് ആശുപത്രികളിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (നാറ്റ്) പരിശോധന സംവിധാനം സ്ഥാപിക്കാൻ തീരുമാനം. അഞ്ച് സർക്കാർ മെഡിക്കൽ കോളജുകളിലും റീജനല്‍ കാന്‍സർ സെൻറർ (ആർ.സി.സി), മലബാര്‍ കാന്‍സർ സെൻറര്‍ (എം.സി.സി) എന്നിവിടങ്ങളിലുമാണ് രക്തദാനസമയത്ത് ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (നാറ്റ്) നടത്താൻ സംവിധാനം ഏർെപ്പടുത്തുക. ആര്.സി.സിയില്‍ ചികിത്സക്കിടെ ആലപ്പുഴ സ്വദേശി ബാലികക്ക് എച്ച്.ഐ.വി ബാധ കണ്ടെത്തിയതിനെതുടര്‍ന്നാണ് സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി നടപടികൾ ആരംഭിച്ചത്. 2.5 കോടിയോളം രൂപ ചെലവ് വരുന്ന നാറ്റ് പരിശോധന സംവിധാനം വൈകാതെ ഏഴ് ആശുപത്രികളിലും സ്ഥാപിക്കാനാണ് തീരുമാനമെന്ന് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര് രമേഷ് പറഞ്ഞു.
ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്തിയാല്‍ രക്തം പരമാവധി സുരക്ഷിതമെന്ന് ഉറപ്പിക്കാന്‍ സാധിക്കും. ഐ.എം.എയുടെ എറണാകുളം രക്തബാങ്കിലും കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലും ആസ്റ്റര്‍ മെഡ്സിറ്റിയിലും മാത്രമാണ് നിലവിൽ നാറ്റ് പരിശോധന സൗകര്യമുള്ളത്. ഒരു പരിശോധനക്ക് 8000 മുതൽ -10000 രൂപവരെയാണ് ചെലവ്. ഇൗ തുകയിൽ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്.െഎ.വി എന്നീ പരിശോധനകളാവും നടത്തുക. എച്ച്.ഐ.വി അണുബാധയുണ്ടായി ഒരാഴ്ചക്കുശേഷം ഉള്ള രക്തസാമ്പിൾ പോലും നാറ്റിലൂടെ തിരിച്ചറിയാമെന്നതാണ് ഗുണം. ലോകത്തുതന്നെ നിലവിലുള്ളതിൽ െവച്ച് ഏറ്റവും നൂതന സംവിധാനമാണിത്. നിലവിലെ പരിശോധനാ സംവിധാനത്തിൽ, ഒരാളിൽ എച്ച്.െഎ.വി അണുബാധ ഉണ്ടായാൽ നാലു മുതൽ 12 ആഴ്ചവരെയുള്ള ‘വിൻഡോ പീരീഡി’ൽ പരിശോധന നടത്തിയാൽ അണുബാധ കണ്ടെത്താൻ പ്രയാസകരമാണ്. അത്തരം സങ്കീർണതകൾ ഇൗ പരിശോധനകൊണ്ട് ഒഴിവാക്കാൻ സാധിക്കും.
എങ്കിലും നൂറുശതമാനവും സുരക്ഷിതമെന്ന് പറയാനാവില്ലെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ ഒരുവര്‍ഷം ആറുലക്ഷത്തോളം രക്തദാനം നടക്കുന്നുണ്ട്. ഇത്രയും രക്തസാമ്പിളുകള്‍ക്ക് നാറ്റ് പരിശോധന നടത്താന്‍ 60 കോടിയോളം രൂപ ചെലവുവരും. സുരക്ഷിതമെന്ന് ഒരുഉറപ്പില്ലാത്ത പരിശോധനക്ക് ഇത്രയധികം പണം ചെലവഴിക്കുന്നത് പ്രായോഗികമല്ല. അതിനാൽ 30 വയസ്സിന് മുകളിലുള്ളവരുടെ രക്തദാനത്തിന് നാറ്റ് പ്രയോജനെപ്പടുത്താനാണ് തുടക്കത്തിൽ തീരുമാനം. കാരണം കേരളത്തിലെ കണക്കുകൾ പ്രകാരം 18-30 വയസ്സുവെരയുള്ള രക്തദാതാക്കൾക്കിടയിൽ എച്ച്.െഎ.വി സാന്നിധ്യം കുറവെന്നാണ് കണ്ടെത്തൽ.
ആവശ്യമായ രക്തത്തിെൻറ 40 ശതമാനം 30 വയസ്സിന് മുകളിലുള്ള ദാതാക്കളിൽനിന്ന് ശേഖരിക്കുന്നവയാണ്. ഇതിന് പരിഹാരം കാണാൻ 18- 30 വയസ്സുവരെയുള്ള യുവാക്കളിൽനിന്നുള്ള സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കണമെന്നും ഡോ. രമേശ് പറഞ്ഞു. ഇപ്പോൾ എച്ച്.െഎ.വി സ്ഥിരീകരിച്ചിരിക്കുന്ന ബാലികക്ക് രക്തം നൽകിയിരിക്കുന്ന 49 ദാതാക്കളിൽ ഏറിയപേരും 30 വയസ്സിന് മുകളിലുള്ളവരും മിക്കവരും തമിഴ്നാട്ടുകാരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.