‘അവശിഷ്ട മാണി’ക്കാരനായി ജോസഫ് ഗ്രൂപ്പിൽ തുടരാനില്ല -സജി മഞ്ഞക്കടമ്പില്‍

പാലാ: ‘അവശിഷ്ട മാണി’ക്കാരനായി ജോസഫ് ഗ്രൂപ്പിൽ തുടരാനില്ലെന്ന് രാജിവെച്ച കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍. ഏതെങ്കിലും പാർട്ടിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും സജി വ്യക്തമാക്കി.

കെ.എം. മാണിയുടെ ഉറ്റ അനുയായിരുന്നു താൻ. സി.എഫ്. ജോസഫ് ആവശ്യപ്പെട്ട പ്രകാരമാണ് പി.ജെ. ജോസഫിനൊപ്പം നിന്നത്. മാണി വിഭാഗം എൽ.ഡി.എഫിൽ പോയപ്പോൾ പി.ജെ. ജോസഫിനെ ഇഷ്ടമായത് കൊണ്ട് യു.ഡി.എഫിൽ ഉറച്ചുനിന്നു.

മാനസിക ബുദ്ധിമുട്ട് ഉണ്ടായപ്പോഴാണ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത്. അപമാനിതനായി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായി ആലോചിച്ച് ആവശ്യമെങ്കിൽ വീണ്ടും രാഷ്ട്രീയ രംഗത്തേക്ക് വരുമെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. കെ.എം. മാണിയുടെ ഓർമദിനത്തിൽ പാലായിലെ കല്ലറയിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികാരത്തിന് അടിമപ്പെട്ടെടുത്ത തീരുമാനമാണെന്നും സജി മഞ്ഞക്കടമ്പിൽ തിരികെ വന്നാൽ സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഇന്ന് പ്രതികരിച്ചത്.

ലോക്സഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ രാജിവെച്ചത്. കൂടാതെ, ‌യു.ഡി.എഫ് കോട്ടയം ജില്ല ചെയർമാൻ പദവിയും അദ്ദേഹം ഒഴിഞ്ഞു. പാര്‍ട്ടി എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എയുടെ ധാർഷ്ട്യനിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സജി പറയുന്നത്.

Tags:    
News Summary - Saji Manjakadambil react to the resignation from kerala Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.